കിടിലൻ റൈഡ്, ചെറിയൊരു ഹൈക്കിങ്, ഫൊട്ടോഗ്രഫിക്ക് അനന്ത സാധ്യതകൾ.. ഫുൾ വൈബ് പാക്കേജ് യാത്രയാണ് ഇലവീഴാപ്പൂഞ്ചിറ സമ്മാനിക്കുന്നത്.
മേലുകാവ് പഞ്ചായത്തിലാണ് ഇലവീഴാപ്പൂഞ്ചിറ. ആസ്വദിക്കാൻ ഒരുപിടി കാഴ്ചകൾ.
കാണാനേറെ
മേലുകാവ്- പെരിങ്ങാലി – കനാൻ നാട് വഴി യാത്ര ചെയ്ത് കനാൻ നാട് ജംക്ഷനിൽ എത്തിയാൽ കാഴ്ചകൾ ആരംഭിക്കും.
കനാൻ നാട് ജംക്ഷനിൽനിന്ന് ഇടത്തുതിരിഞ്ഞ് 800 മീറ്റർ യാത്ര ചെയ്താൽ പ്രകൃതി നിർമിത മുനിയറ ഗുഹ, മലങ്കര ഡാം വ്യൂ പോയിന്റ് എന്നിവ കാണാം. ജംക്ഷനിൽ ഭംഗിയുള്ള തോട്.ഇവിടെ നിന്ന് ഇലവീഴാപ്പൂഞ്ചിറയിലേയ്ക്കു യാത്ര തുടരുമ്പോൾ രണ്ടര ഏക്കർ വിസ്തൃതിയിലുള്ള തടാകത്തിൽ എത്താം.
തുടർന്ന് ഏറ്റവും ഉയർന്ന മലയിലെ കണ്ണാടിപ്പാറയിലെ വ്യൂ പോയിന്റിൽ എത്താം. ഇവിടെനിന്നു നോക്കിയാൽ വിശാലമായ കാഴ്ചകൾ.
ഉദയവും അസ്തമയവും കാണാൻ പറ്റിയ സ്ഥലം.
വഴി
കോട്ടയം– പാലാ– കൊല്ലപ്പള്ളി– മേലുകാവ് മറ്റം– കാഞ്ഞിരം കവല– മേലുകാവ്– പെരിങ്ങാലി– കനാൻ നാട്: 58 കിലോമീറ്റർ.
ഈരാറ്റുപേട്ടയിൽനിന്നു മുട്ടം റോഡ് വഴി കാഞ്ഞിരം കവലയിൽ എത്തി മേലുകാവ് വഴി ഇവിടെ എത്താം: 24 കിലോമീറ്റർ. തൊടുപുഴയിൽനിന്ന് മുട്ടം ഈരാറ്റുപേട്ട
റോഡ് വഴി കാഞ്ഞിരം കവലയിൽ എത്തി മേലുകാവ് വഴി ഇവിടെ എത്താം: 21 കിലോമീറ്റർ. (മുട്ടം, കുടയത്തൂർ, കാഞ്ഞാർ വഴിയും എത്താം: 25 കിലോമീറ്റർ)
ശ്രദ്ധിക്കാൻ
∙ ഉയരമുള്ള പ്രദേശമായതിനാൽ മഴ, മിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
മിന്നൽ ഉണ്ടെങ്കിൽ ഉയർന്ന പ്രദേശത്തേക്ക് പ്രവേശിക്കരുത്. ∙ പൊലീസിന്റെ വയർലെസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലമാണ്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം. ∙ പൂഞ്ചിറയിലെ തടാകം ശുദ്ധജല പദ്ധതിക്ക് ഉപയോഗിക്കുന്നതാണ്.
ഇതിൽ ഇറങ്ങരുത്. ∙ മലയോര മേഖലയിലെ റോഡാണ്. കയറ്റം കയറുന്ന അതേ ഗിയറിൽത്തന്നെ ഇറക്കമിറങ്ങുക.
ശ്രദ്ധാപൂർവം വാഹനം ഓടിക്കുക. ∙ മാലിന്യം തള്ളരുത്. ∙ പ്രദേശത്ത് നിശ്ചിത ചാർജ് ഈടാക്കി ഓടുന്ന ഓഫ്റോഡ് ജീപ്പുകളുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]