
കോട്ടയം ∙ എന്റെ നാട്ടിൽ നന്മ ബാക്കിയുണ്ടെന്ന് ആത്മവിശ്വാസം തോന്നുന്ന പ്രവൃത്തിയായിരുന്നു മനോരമയുടെ ഒന്നാം പേജിൽ വായിച്ചത്. നാഗമ്പടം ചെമ്പരത്തിമൂട്ടിൽ റോഡരികിൽ കാറിൽ അവശനിലയിൽ കണ്ടെത്തിയ ആളെ പ്രഥമശുശ്രൂഷ നൽകാനും ആശുപത്രിയിലെത്തിക്കാനും രണ്ടു പേർ തയാറായി എന്ന വാർത്തയെപ്പറ്റിയാണു ഞാൻ പറയുന്നത്.
രക്ഷാപ്രവർത്തകരായി മാറിയ ട്രാഫിക് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയക്കിനെയും ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്.
വിനയകുമാറിനെയും ഞാൻ മനസ്സുതുറന്ന് അഭിനന്ദിക്കുന്നു.അപകടം കണ്ടാൽ ഉടൻ വിഡിയോയും റീൽസും എടുക്കുകയും ഇടപെടാൻ മടിച്ചു കാഴ്ചക്കാരായി നിൽക്കുകയും ചെയ്യുന്നവരെ പലയിടത്തും കാണാറുണ്ട്. എല്ലാവരും ഇങ്ങനെയല്ല എന്നു തോന്നിക്കുന്ന, മാതൃകാപരമായ പ്രവൃത്തിയാണ് ഈ രണ്ടുപേരിൽനിന്നും ഉണ്ടായത്.
ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകുമെന്നു മനസ്സിലായതിനാൽ ഇരുവരും അപ്പോൾ അവിടെയെത്തിയ വിഷ്ണുവും ചേർന്ന് അതേ കാറിൽത്തന്നെ ആളെ ആശുപത്രിയിൽ എത്തിച്ചെന്നും ഞാൻ മനസ്സിലാക്കുന്നു.
ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യുന്നവരെ സമൂഹം അഭിനന്ദിക്കണം, അനുകരിക്കണം. ഇവർ കാട്ടിയ നന്മ നാടാക പടരട്ടെ, എല്ലാവരും ഏറ്റെടുക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു.
കുഴഞ്ഞുവീണയാളെ സഹായിച്ച മൂന്നാമനെയും കണ്ടെത്തി വിഷ്ണുവിനും സല്യൂട്ട്
കോട്ടയം ∙ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു നാഗമ്പടം ചെമ്പരത്തിമൂടിനു സമീപം കാറിൽ കുഴഞ്ഞുവീണ ബാബു ജോസഫിനെ രക്ഷിച്ച സംഘത്തിലെ മൂന്നാമനെയും തിരിച്ചറിഞ്ഞു.
സംക്രാന്തി പയ്യിൽ വിഷ്ണു പ്രസാദാണ് അതിരമ്പുഴ സ്വദേശി ബാബു ജോസഫിനു മുന്നിൽ രക്ഷകനായി അവതരിച്ചവരിലൊരാൾ. ബാബുവിനെയും കൊണ്ടു കാറിൽ ആശുപത്രിയിലേക്കു കുതിച്ചതു വിഷ്ണുവാണ്.
കാറിനുള്ളിൽ കുഴഞ്ഞുവീണ ബാബുവിനെ ആദ്യം ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്.
വിനയകുമാർ കാണുകയും പിന്നാലെ എത്തിയ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ അനീഷ് സിറിയക് സിപിആർ നൽകി ജീവിതത്തിലേക്കു തിരിച്ചെത്തിക്കുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിക്കാനായി ബാബുവിന്റെ തന്നെ കാറാണ് ഉപയോഗിച്ചത്.
ഈ കാർ ഓടിച്ചതു വിഷ്ണുവാണ്.
നാഗമ്പടത്തു കാറിന്റെ അലൈൻമെന്റ് നോക്കിയ ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണ് ആൾക്കൂട്ടം കണ്ട് താൻ ഇറങ്ങിയതെന്നു വിഷ്ണ പറഞ്ഞു. തുടർന്നു ബാബു ജോസഫിനെ ഡ്രൈവർ സീറ്റിൽ നിന്ന് അടുത്ത സീറ്റിലേക്കു മാറ്റി.
പിന്നീടു ഡ്രൈവർ സീറ്റിലേക്കു കയറിയ വിഷ്ണു വാഹനമോടിച്ച് കാരിത്താസ് ആശുപത്രിയിലെത്തി. കാറിന്റെ താക്കോൽ ബാബുവിന്റെ ഭാര്യയെ ഏൽപിച്ചശേഷമാണ് ആശുപത്രിയിൽനിന്നു മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]