
കോട്ടയം ∙ അയൽസംസ്ഥാനങ്ങളിലേക്കു ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ക്യാരേജ് ബസുകളെ ആശ്രയിക്കുന്നവർ ദുരിതത്തിൽ. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിനു മെച്ചപ്പെട്ട
സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി ദിവസവും നൂറുകണക്കിനാളുകളാണ് ഇത്തരത്തിൽ ദീർഘദൂര സർവീസുകളെ ആശ്രയിക്കുന്നത്.
ചെന്നൈ, കോയമ്പത്തൂർ, മധുര, മംഗലപുരം നഗരങ്ങളിലേക്കു സർവീസ് നടത്തുന്ന ബസുകൾ നേരത്തെ ബേക്കർ ജംക്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിർത്തിയിരുന്നു.
എന്നാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് മാസങ്ങൾക്കു മുൻപാണ് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിനു മുൻപിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റാൻ നിർദേശിച്ചത്. വിദ്യാഭ്യാസ, തൊഴിൽ ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്ര ചെയ്യുന്നവർ ദുരിതത്തിലാണ്.
ഇത്തരം സ്വകാര്യ സർവീസുകൾപെർമിറ്റില്ലാതെ സ്വന്തമായി സർവീസ് നടത്തുന്നവരാണ്.
ഇവർക്ക് ബസ് സ്റ്റാൻഡുകളിൽനിന്ന് യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും അനുമതിയില്ല. അതിനാൽ ഇത്തരം ബസുകളെ ആശ്രയിക്കുന്നവർ പെരുവഴിയിലാണ്. മിക്കപ്പോഴും യാത്രക്കാർ മഴ നനഞ്ഞാണുകാത്തുനിൽക്കുന്നത്. ബാഗും സാധനങ്ങളും നനഞ്ഞ ഫുട്പാത്തിൽ വയ്ക്കുകയല്ലാതെ മാർഗങ്ങളില്ല.ദീർഘദൂര സ്വകാര്യ ബസുകളെ സ്വകാര്യ സ്റ്റാൻഡുകളുടെ സമീപത്തു പാർക്ക് ചെയ്യാൻ അനുവദിച്ച് യാത്രക്കാരെ സഹായിക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]