
അരുവിത്തുറ കോളജിൽ ഡോക്യുമെന്ററി പ്രകാശനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരുവിത്തുറ∙ അധ്വാന വർഗത്തിന്റെ നേർക്കാഴ്ചകളുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ് മാസ് കമ്യൂണിക്കേഷൻ വിഭാഗം പുറത്തിറക്കിയ ഡോക്യുമെന്ററികൾ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് പ്രകാശനം ചെയ്തു. വൈക്കത്തെ കക്കാ വാരൽ തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ച ‘പൊഴി: ദി വർക്കിങ് ക്ലാസ് ഹീറോസ്’, വാഗമണ്ണിലെ തേയില തൊഴിലാളികളുടെ ജീവിതം പങ്കുവച്ച ‘ലീഫ് ടു കപ്പ്’ എന്നീ ഡോക്യുമെന്ററികളാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ആനി ജോൺ, മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ജൂലി ജോൺ എന്നിവർ സംസാരിച്ചു.