അകലക്കുന്നം ∙ അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മഞ്ഞാമറ്റത്ത് തെരുവുനായ ശല്യം രൂക്ഷം.
രാവിലെയും വൈകിട്ടുമാണ് ശല്യമേറെ. പ്രഭാത സായഹ്ന നടത്തക്കാർ നടത്തം ഒഴിവാക്കി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കു പോകുന്നവർക്കും നായശല്യം ആശങ്ക ഉയർത്തുന്നു.
ഇരുചക യാത്രികർക്കു നേരെ നായ്ക്കൾ ചീറി അടുക്കുന്നതായും പരാതിയുണ്ട്.
ഒരാഴ്ച മുൻപ് സ്കൂട്ടറിൽ റോഡിലൂടെ പോയ യാത്രക്കാരനെയും, സമീപ വീടുകളിലെ മൃഗങ്ങൾക്കു നേരെയും തെരുവുനായ്ക്കൾ ആക്രമണം നടത്തിയതായി നാട്ടുകാരൻ വിനോദ് മഞ്ഞാമറ്റം പറഞ്ഞു. ആളൊഴിഞ്ഞ ഭാഗത്ത് നായക്കുട്ടികളെ വാഹനങ്ങളിലെത്തിച്ച് ഉപേക്ഷിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
നാട്ടിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ സർക്കാർ ഷെൽട്ടറുകളിലേക്കു മാറ്റി പാർപ്പിക്കണമെന്നുമാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

