പാമ്പാടി ∙ കെഎസ്ഇബി പാമ്പാടി സബ് സ്റ്റേഷൻ മുഖം മിനുക്കുന്നു. വൈദ്യുതി വിതരണത്തിലെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവൃത്തികൾ സ്റ്റേഷനിൽ ആരംഭിച്ചു.
ഒരു കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവൃത്തികളാണ് നടത്തുന്നത്. സബ് സ്റ്റേഷനിലെ കാലഹരണപ്പെട്ട
വൈദ്യുതി പാനലുകൾ ആദ്യഘട്ടത്തിൽ മാറ്റിവയ്ക്കും. ടെൻഡർ ചെയ്ത് സ്വകാര്യ കമ്പനിക്കാണ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും പാനലുകൾ മാറ്റുന്നതിനുമുള്ള ചുമതല.
ഫെബ്രുവരി ആറു വരെ നിർമാണ പ്രവൃത്തികൾ തുടരുമെന്ന് സബ് സ്റ്റേഷൻ എഇ പറഞ്ഞു. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി വിതരണത്തിലെ തടസ്സം ഒരു പരിധി വരെ കുറയ്ക്കുവാൻ ഇതു സാധിക്കുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ പാമ്പാടി, കൂരോപ്പട, മീനടം പഞ്ചായത്തുകളിലെ ഒൻപതു ഫീഡറുകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

