വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂരയിലെ അടർന്ന് വീഴാറായ ഭാഗം നന്നാക്കാൻ നടപടിയായി. മേൽക്കൂരയിലെ തകർന്ന ഭാഗം മാറ്റി പുതിയ തടി കൊണ്ട് കഴുക്കോലും പട്ടികയും തീർത്ത് ഓട് പാകുന്ന ജോലിയാണ് നടന്നു വരുന്നത്.
കുംഭാഷ്ടമി നാളിൽ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും എഴുന്നള്ളുമ്പോൾ ഭക്തർ ആദരപൂർവം സമർപ്പിക്കുന്ന നിറപറയുടെ നെല്ലു സൂക്ഷിക്കുന്നത് ഇവിടെയിരുന്നു.
ഒരു കാലത്ത് വഴിപാടായി ലഭിക്കുന്ന ഈ നെല്ല് ഒരുക്കി എടുത്താണ് ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ക്ഷേത്രത്തിലെ തെക്കു-പടിഞ്ഞാറു ഭാഗത്തായി കാണുന്ന പത്തായപ്പുരയുടെ കഴുക്കോലുകളും പട്ടികകളും ഒടിഞ്ഞു ഓടുകൾ നിലത്ത് വീഴാൻ തുടങ്ങിയിട്ട് മാസങ്ങളായി. ക്ഷേത്ര മതിലിനോട് ചേർന്ന പത്തായപ്പുരയുടെ സമീപത്താണ് നഗരത്തിലെ തിരക്കേറിയ തെക്കേനട
– പടിഞ്ഞാറേ നട റോഡ് കടന്നുപോകുന്നത്.
ഒടിഞ്ഞ വളവുള്ള ഇവിടെ ഇരു ഭാഗത്ത് നിന്നും വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കുമ്പോൾ വലിയ വാഹനങ്ങളുടെ മുകൾ ഭാഗം തട്ടിയാണ് മേൽക്കൂരയ്ക്കു കേടുപാടുകൾ ഉണ്ടാകുന്നത്.തൂങ്ങി നിന്നിരുന്ന കഴുക്കോലും പട്ടികകളും ഓടുകളും ഏതു നിമിഷവും വീഴാവുന്ന രീതിയിലായിരുന്നു.
ഇരു ദിശകളിൽ നിന്നും ഒരേ സമയം വാഹനങ്ങൾ വരുമ്പോൾ ഇവിടെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്.
ഈ സമയം വാഹനം പത്തായപ്പുരയുടെ സമീപത്തേക്കു ചേർക്കുമ്പോൾ മേൽക്കൂരയിൽ തട്ടുന്നതും പതിവാണ്. തിരുവിതാംകൂർ മഹാരാജാവിന്റ ഭരണ കാലത്ത് ക്ഷേത്രത്തിൽ നിർമിച്ചതാണ് പത്തായപ്പുര.
ഇതു തുടർച്ചയായി വാഹനം ഇടിച്ചു നശിക്കാതിരിക്കാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നാണ് ഭക്തരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

