പെരുമ്പനച്ചി ∙ ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശേരി മേഖലാ കമ്മിറ്റിയും അമിത ഐ കെയർ ആൻഡ് ലാസിക് സെന്ററും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് പെരുമ്പനച്ചി സെന്റ് ജോസഫ്സ് പള്ളി പാരിഷ് ഹാളിൽ വെച്ച് നടന്നു.
ചടങ്ങിൽ കെ.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
ഫാ. മാത്യു വടക്കേക്കരം ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ടി.ജി. സജി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന യോഗത്തിൽ സജി തോമസ്, ബിജു ജോസഫ്, ഷാജി വർഗീസ് തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത നിരവധി പേർക്ക് സൗജന്യമായി നേത്ര പരിശോധനയും തുടർ ചികിത്സാ നിർദ്ദേശങ്ങളും നൽകി.
സമാപന ചടങ്ങിൽ ജോബി കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

