ഏറ്റുമാനൂർ∙ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്ന എ.ഡി.മനോജ് ആലയ്ക്കലിന്റെ ചികിത്സച്ചെലവ് കണ്ടെത്തുന്നതിന് നാട് ഒന്നിക്കുന്നു. മന്ത്രി വി.എൻ.വാസവൻ മുഖ്യ രക്ഷാധികാരിയായും നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജു, ബിജു കുമ്പിക്കൻ, ജോയി പൂവംനിൽക്കുന്നതിൽ, രശ്മി ശ്യാം എന്നിവർ സഹ രക്ഷാധികാരികളായും വാർഡ് കൗൺസിലർ പ്രിയാ സജീവ് ചെയർമാനായും 251 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 മുതൽ 27 വരെ ഏറ്റുമാനൂരിലെ വ്യാപാരികൾ, വ്യവസായ പ്രമുഖർ എന്നിവരിൽ നിന്നു സംഭാവന സ്വീകരിക്കാനാണ് തീരുമാനം.
ഗുരുതര കരൾ രോഗബാധിതനായ മനോജ് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ കരൾ മാറ്റിവയ്ക്കലല്ലാതെ മറ്റു മാർഗമില്ലെന്നാണു ഡോക്ടർമാർ പറയുന്നത്.
ഭാര്യയും വിദ്യാർഥികളായ 2 മക്കളും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം.
ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ഏകദേശം 40 ലക്ഷം രൂപ വേണ്ടി വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താനാവില്ല.
തുടർന്നാണ് നാട്ടുകാർ ചികിത്സച്ചെലവ് കണ്ടെത്താനായി ഇറങ്ങിയത്. ധനസമാഹരണത്തിനായി ധനലക്ഷ്മി ബാങ്കിന്റെ ഏറ്റുമാനൂർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ:
026705300011729. ഐഎഫ്എസ്സി കോഡ്: DLXB–0000267.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]