കോട്ടയം ∙ ‘നിങ്ങളിൽ എത്ര പേർ പ്രണയിച്ചിട്ടുണ്ട്…?– സാമൂഹികപ്രവർത്തക ദയാബായിയുടെ ചോദ്യത്തിന് നൂറുകണക്കിന് സ്ത്രീകൾ തിങ്ങിനിറഞ്ഞ സദസ്സിൽനിന്ന് അധികമാരും കയ്യുയർത്തിയില്ല. ‘എങ്കിൽ ഞാൻ പ്രണയിച്ചിട്ടുണ്ട്.
അതും എന്റെ മൂന്നര വയസ്സിൽ. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പിതാവ് ജയിലിൽനിന്നു വരുന്നവഴി പാലാ പൂവരണിയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗാന്ധിജിയുടെ കഥ എന്നോടു പറഞ്ഞു.
വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് ജനമധ്യത്തിലേക്കിറങ്ങിയ ഗാന്ധിജി. ജീവിതത്തെയും ജനങ്ങളെയും പ്രണയിക്കാൻ തന്നെ പ്രേരിപ്പിച്ചത് ഗാന്ധിജിയുടെ ആ കഥയാണ്.’ ജില്ലാ പഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ പരിപാടിയിലാണ് ദയാബായി തന്റെ സമരജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
ഝാൻസി റാണിയെപ്പോലെ കുതിരപ്പുറത്ത് ജനങ്ങളിലൂടെ നടക്കണമെന്ന് ചെറുപ്പത്തിൽ ആഗ്രഹിച്ച പെൺകുട്ടി പിന്നീടുള്ള 35 വർഷം മധ്യപ്രദേശിലെ ഗ്രാമങ്ങളിലൂടെ കുതിരപ്പുറത്ത് ജനങ്ങൾക്ക് അരികിലെത്തി.
5 രൂപയ്ക്ക് കൂലിപ്പണിയെടുത്ത് ആ വരുമാനം ഉപയോഗിച്ച് നടത്തിയ സമരങ്ങളും പൊലീസ് മർദനത്തിൽ പല്ലുകൾ നഷ്ടപ്പെട്ട അനുഭവവും ദയാബായി പങ്കുവച്ചു. എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാരുടെ ജീവിതകഥ പറയുന്ന ‘കാസർകോടിന്റെ അമ്മ’ എന്ന ഏകാംഗനാടകം ദയാബായി വേദിയിൽ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു.
കലക്ടർ ചേതൻകുമാർ മീണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരസമിതി അധ്യക്ഷരായ പി.എം.മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആർ.അനുപമ, അംഗങ്ങളായ സുധ കുര്യൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിനോ, ജില്ലാ വനിതാ ശിശുവികസന ഓഫിസർ ടിജു റേയ്ച്ചൽ തോമസ് എന്നിവർ പ്രസംഗിച്ചു. മണിമല പരാശക്തി നാട്യസംഘം ആദിവാസി നൃത്തം അവതരിപ്പിച്ചു.സെമിനാറിൽ ജില്ലാ വനിതാ സംരക്ഷണ ഓഫിസർ വി.എസ്.ലൈജു മോഡറേറ്ററായിരുന്നു.
ഫോറം എഗൈൻസ്റ്റ് ഡൊമസ്റ്റിക് വയലൻസ് സ്റ്റേറ്റ് കൺവീനർ മേഴ്സി അലക്സാണ്ടർ, ജവാഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ ആൻഡ് പബ്ലിക് ഓപ്പറേഷൻ സെന്ററിലെ ലീഗൽ കൗൺസലർ കെ.ജി.ധന്യ, കരൂർ റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ലീഗൽ കൗൺസലർ എം.ജി.ജെയ്നിമോൾ, അസീസി ഷെൽറ്റർ ഹോം മാനേജർ സിസ്റ്റർ ആൻ ജോസ്, എസ്.
ജയലക്ഷ്മി, അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം ഇന്നു 2നു കെ.സി.മാമ്മൻ മാപ്പിള ഹാളിൽ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]