കടുത്തുരുത്തി ∙ രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞുമായി തോടിനു കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെ പലക ഒടിഞ്ഞ് അമ്മയുടെ കാൽ കുടുങ്ങി. തോട്ടിലേക്കു തെറിച്ചുവീണ് 150 മീറ്ററോളം ഒഴുകിപ്പോയ കുഞ്ഞിനെ തോട്ടിൽ ചാടി അയൽവാസികൾ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ മാഞ്ഞൂർ പഞ്ചായത്ത് ഒന്നാം വാർഡ് തെക്കുപുറം – മല്ലിശേരി റോഡിൽ തെക്കുപുറം ഭാഗത്താണു സംഭവം.മാഞ്ഞൂർ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടിൽ ജോമോൻ മാത്യുവിന്റെ ഭാര്യ അംബികയ്ക്കാണ് (33) അയൽവാസികളായ തെക്കുപുറം സലിം കുമാർ, ഞാറക്കാട്ട് ജോബി എന്നിവരുടെ അവസരോചിത ഇടപെടലിൽ മകൻ ആരോണിനെ തിരിച്ചുകിട്ടിയത്.
അംബികയും കുഞ്ഞും വാരിശേരിയിലുള്ള സ്വന്തം വീട്ടിൽനിന്നു മാഞ്ഞൂരിലുള്ള ഭർതൃവീട്ടിലേക്കു വരികയായിരുന്നു. ഗണപതിത്തോടിനു കുറുകെയുള്ള തടിപ്പാലം കടന്നുവേണം വീട്ടിലെത്താൻ.
പാലത്തിനു സമീപം വരെ കാറിൽ വന്ന ശേഷമാണ് അംബിക തടിപ്പാലത്തിൽ കയറിയത്. ദ്രവിച്ച 2 തെങ്ങിൻതടികളിൽ പലകയടിച്ചാണു പാലം നിർമിച്ചിരിക്കുന്നത്.പാലത്തിനു നടുവിലെത്തിയപ്പോൾ പലക തകർന്ന് അംബികയുടെ കാൽ തെങ്ങിൻ തടികൾക്കിടയിൽ കുടുങ്ങി.
ഈ സമയം കുഞ്ഞ് തെറിച്ചു തോട്ടിലേക്കു വീണു.
തോട്ടിൽ പകുതിയോളം വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. അംബികയുടെ നിലവിളി കേട്ടാണ്, സമീപത്തെ പുരയിടത്തിൽ ഉണ്ടായിരുന്ന സലിം കുമാറും ജോബിയും ഓടിയെത്തി തോട്ടിൽ ചാടിയത്.
അംബികയും കുഞ്ഞും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ ചികിത്സയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]