കോട്ടയം ∙ സാമൂഹികനീതിയും ലിംഗസമത്വവും പഠിപ്പിക്കുന്ന എംജി സർവകലാശാലാ സ്കൂൾ ഓഫ് ജെൻഡർ സ്റ്റഡീസ് പഠനവിഭാഗത്തിൽ എംഎ പരീക്ഷാഫലത്തിൽ ക്രമക്കേട്. മുഴുവൻ താൽക്കാലിക അധ്യാപകരെയും പിരിച്ചുവിട്ടു. സംഭവത്തിൽ നേരിട്ടു പങ്കാളിയല്ലെങ്കിലും വകുപ്പു ഡയറക്ടറെയും മാറ്റി. 2023–24ലെ പ്രഥമ ബാച്ചിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലത്തെക്കുറിച്ചാണു പരാതി ഉയർന്നത്.
പരീക്ഷയിൽ മനഃപൂർവം തോൽപിച്ചെന്നായിരുന്നു ആരോപണം. തുടർന്നു സർവകലാശാല നിയോഗിച്ച കമ്മിഷന്റെ അന്വേഷണത്തിലാണ് അധ്യാപകർക്കു വീഴ്ച പറ്റിയെന്നു കണ്ടെത്തിയത്.
കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട 4 അധ്യാപകരെയും പിരിച്ചുവിടാൻ വൈസ് ചാൻസലറാണ് ഉത്തരവിട്ടത്.
ആദ്യ ബാച്ചിൽ 9 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.
നട്ടാശേരിയിലുള്ള ഇന്ത്യൻ ലീഗൽ തോട്ടിലെ അസി. പ്രഫസർക്കായിരുന്നു വകുപ്പു മേധാവിയുടെ ചുമതല.
ഇവർ ചുമതലയിൽനിന്നു മാറാൻ സന്നദ്ധത അറിയിച്ചിരുന്നു. പകരം ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിലെ പ്രഫസർ ഡോ.
എം.എച്ച്. ഇല്യാസിനു ഡയറക്ടറുടെ ചുമതല നൽകി.
സർവകലാശാലയുടെ പ്രധാന ക്യാംപസിലെ അധ്യാപകർക്കു ഡയറക്ടറുടെ ചുമതല നൽകണമെന്നു സിൻഡിക്കറ്റ് യോഗം നിർദേശിച്ചതിനാലാണ് ഈ നിയമനം. കരാറടിസ്ഥാനത്തിൽ 4 അസി.
പ്രഫസർമാരെയും നിയമിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]