കോട്ടയം ∙ കലക്ടറേറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ (ആർടിഒ) എത്തിയാൽ തലയ്ക്കു മുകളിലും വേണം ഒരു കണ്ണ്. ഓഫിസിന്റെ ചുമരുകളും മേൽത്തട്ടും അടർന്നുവീഴുന്നു.
ഭാഗ്യം കൊണ്ടാണ് തലയ്ക്ക് പരുക്കു പറ്റാത്തതെന്ന് ജീവനക്കാർ. നന്നാക്കാൻ നടപടിയില്ല.
പിഡബ്ല്യുഡി കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ വന്ന് ‘ഇപ്പം ശരിയാക്കിത്തരാമെന്ന്’ പറയുന്നതല്ലാതെ നടപടിയില്ല.
സൗകര്യങ്ങളില്ല
54 ജീവനക്കാരുള്ള പേപ്പർ ലെസ് ഓഫിസിൽ കംപ്യൂട്ടറുകളുടെ എണ്ണം 30.
പ്രിന്ററുകൾ 3 മാത്രം. ഒന്നിനും യുപിഎസ് ഇല്ല.
വൈദ്യുതി പോയാൽ എല്ലാം തീർന്നു. ദിവസേന 80ൽ അധികം ലേണേഴ്സ് ടെസ്റ്റുകൾക്ക് 2 കംപ്യൂട്ടറുകൾ മാത്രം.
ദിവസവും ലഭിക്കുന്ന അപേക്ഷകൾ 500ൽ അധികം. നെറ്റ് കണക്ഷൻ മിക്കപ്പോഴുമില്ല.
സ്റ്റൂളിൽ കയറിനിന്ന് മോഡത്തിൽ തട്ടി പ്രവർത്തിപ്പിക്കണം. ഓഫിസ് വൃത്തിയാക്കുന്നതിന് ആളില്ല.
ജീവനക്കാർ സ്വന്തം നിലയിലാണ് വൃത്തിയാക്കൽ നടത്തുന്നത്. വർഷങ്ങളായി കുന്നുകൂട്ടിയിട്ടിരിക്കുന്ന ഫയലുകൾ നീക്കാൻ സംവിധാനമില്ല.
എവിടെയും പൊടി മാത്രം. ഫാനുകളും മറ്റും കേടായാൽ, ‘ആവശ്യമുണ്ടെങ്കിൽ’ ജീവനക്കാർ തുക മുടക്കി നന്നാക്കണം.
രണ്ടരമാസമായി ആർടിഒ ഇല്ല
ആർടിഒ മാത്രം തീർപ്പാക്കേണ്ട
നൂറുകണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നു. ഇവയിൽ ഒട്ടേറെ രാജ്യാന്തര ഡ്രൈവിങ് പെർമിറ്റുകളും നൽകുന്നതും ഉൾപ്പെടും.
ബസുകളുടെ റൂട്ട് പെർമിറ്റുകൾ പുതുക്കൽ, ബസ് സമയത്തിലുള്ള വ്യത്യാസം അന്തിമമാക്കൽ, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് തീരുമാനിച്ച സമയത്തിൽ വ്യത്യാസം വരുത്തൽ തുടങ്ങിയവയെല്ലാം ആർടിഒയുടെ മാത്രം അധികാരമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]