
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ഫ്യൂചർ സ്റ്റാർസ് എജ്യുക്കേഷനൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ്, സിബിഎസ്ഇ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. അഡ്വ.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫ്യൂചർ സ്റ്റാർസ് പ്രോജക്റ്റ് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു.
കോളജ് ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് മെമ്പർ ബിനോയി സി. ജോർജ്, എലിസബത്ത് തോമസ്, പി.പി.എം.നൗഷാദ്, കെ.എസ്.സുനിൽ എന്നിവർ സംസാരിച്ചു.
പരിശീലകൻ ജോർജ് കരുണക്കൽ ക്ലാസുകൾ നയിച്ചു. ശിൽപശാലയിൽ 50 അധ്യാപകർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]