
ഈരാറ്റുപേട്ട ∙ ആനപ്രേമികളുടെ ആരാധനാപാത്രവും കേരളത്തിലെ നൂറുകണക്കിന് ഉത്സവപ്പറമ്പുകളിലെ തലയെടുപ്പുമായിരുന്ന ഈരാറ്റുപേട്ട
അയ്യപ്പൻ ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 11.30നാണ് കൊമ്പനാന ചരിഞ്ഞത്.
55 വയസ്സായിരുന്നു. നീരുവീഴ്ചയ്ക്ക് ചികിത്സയിലായിരുന്ന ആനയ്ക്ക് മൂത്രാശയ രോഗമാണ് മരണകാരണമായതെന്നു ചികിത്സിച്ച ഡോ.ശശീന്ദ്രദേവും ഡോ.യു.ഗിരീഷും പറഞ്ഞു.വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ തോമസ് പി.തോമസിന്റേതാണ് ആന.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ഉച്ചയോടെ പുരയിടത്തിൽ മറവുചെയ്യും.
കോടനാട് ആനക്കളരിയിൽ നിന്ന് അവസാനമായി ലേലംവിളിക്കപ്പെട്ട
ആനകളിലൊന്നാണ്. തോമസ് പി.
തോമസിന്റെ മാതാപിതാക്കളായ ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്ന് 1977 ഡിസംബർ 20നാണ് ആരാം എന്നു വിളിപ്പേരുണ്ടായിരുന്ന ഏഴുവയസ്സുള്ള ആനയെ ലേലത്തിൽ വാങ്ങിയത്. കൊഴുത്ത കറുത്തിരുണ്ട
ശരീരവും അമരം കവിഞ്ഞുനീണ്ട വാലും ഒത്ത തുമ്പിക്കൈയ്യും കൊമ്പുമുള്ള ആന തൃശൂർ പൂരത്തിലുൾപ്പെടെ തിടമ്പേറ്റി.കേരളത്തിലെ പ്രസിദ്ധമായ ഉത്സവങ്ങളിലെല്ലാം എഴുന്നള്ളത്തിന് മുൻപന്തിയിലുണ്ടായിരുന്നു.
ശാന്തസ്വഭാവക്കാരനായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]