
നടപ്പാതയിൽ അനധികൃത പാർക്കിങ്
കറുകച്ചാൽ ∙ ടൗണിൽ നടപ്പാത കയ്യേറി അനധികൃത പാർക്കിങ്; നടക്കാൻ വഴിയില്ലാതെ കാൽനട യാത്രക്കാർ.
വാഴൂർ – ചങ്ങനാശേരി റോഡിൽ ഗുരു മന്ദിരം മുതൽ എസ്ബിഐ ജംക്ഷൻ വരെയുള്ള നടപ്പാതയിൽ പൊലീസ് സ്റ്റേഷന്റെ സമീപമാണ് വാഹനങ്ങൾ നടപ്പാതയിലേക്ക് കയറ്റിയിടുന്നത്. ഇതോടെ കാൽനട
യാത്രക്കാർ റോഡിലൂടെയാണ് പോകുന്നത്. നടപ്പാതയിലേക്ക് ഇറക്കിയുള്ള അനധികൃത കച്ചവടവും വ്യാപകമാണ്.
അപകട
ഭീഷണി ഉയർത്തി ടാർ ബോയ്ലർ
ചമ്പക്കര ∙ തൊമ്മച്ചേരി – ചമ്പക്കര ദേവീ ക്ഷേത്രം റോഡരികിൽ കിടക്കുന്ന ടാർ ബോയ്ലർ അപകട ഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസം രാത്രി ബൈക്ക് ബോയ്ലറിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. 2 വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന റോഡിലെ വളവിലാണ് കിടക്കുന്നത്.
സ്കൂൾ ബസുകൾ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത്. മാസങ്ങൾക്ക് മുൻപ് സമീപത്തെ റോഡ് ടാറിങ്ങിനായി കൊണ്ടു വന്നതാണ് ബോയ്ലർ.
ഇതിനൊപ്പം ഉണ്ടായിരുന്ന മറ്റ് സാമഗ്രികൾ കൊണ്ടു പോയെങ്കിലും ഇത് ഇവിടെ ഉപേക്ഷിച്ചു. കാട് കയറി മൂടി, ടയറുകൾ പഞ്ചറായ ബോയ്ലർ അടിയന്തരമായി മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]