
എരുമേലി ∙ മാസപൂജാസമയത്ത് ദർശനത്തിനായി പോകുന്ന ശബരിമല തീർഥാടകർ ശക്തമായ ഒഴുക്കുള്ള പമ്പയാറ്റിൽ സുരക്ഷയില്ലാതെ കുളിക്കാൻ ഇറങ്ങുന്നത് അപകടഭീതി ഉയർത്തുന്നു. കണമല ഭാഗത്ത് പമ്പയാറ്റിലെ പഴയ പാലത്തിന്റെ ഇരുഭാഗത്തുമാണ് തീർഥാടകർ കുളിക്കാനായി ഇറങ്ങുന്നത്. ഇവിടെ പൊലീസ് സാന്നിധ്യമോ ലൈഫ് ഗാർഡിന്റെ സേവനമോ ഇല്ല.
ഏതാനും ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്ന് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇത് അറിയാതെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർ ആറ്റിൽ കുളിക്കാൻ ഇറങ്ങുന്നത്.
കടവുകളിൽ സുരക്ഷയ്ക്കായി കയർ പോലും കെട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം ആറ്റിൽ തീർഥാടകർ കുളിക്കാൻ ഇറങ്ങിയതോടെ പൊതുപ്രവർത്തകനായ എബി കാവുങ്കൽ കാഞ്ഞിരപ്പള്ളി തഹസിൽദാർക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് എരുമേലി പൊലീസ് സ്ഥലത്ത് എത്തി തീർഥാടകരെ ആറ്റിൽ ഇറങ്ങി കുളിക്കുന്നതിൽ നിന്ന് വിലക്കുകയും അപകടം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]