വൈക്കം ∙ ടാറിങ് നടത്താൻ റോഡിൽ മെറ്റൽ നിരത്തി മാസങ്ങൾ പിന്നിട്ടിട്ടും നിർമാണം പൂർത്തീകരിക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. തോട്ടകം – കറുകതട്ടേൽ റോഡാണ് മെറ്റൽ നിരത്തി 4 മാസം പിന്നിട്ടിട്ടും ടാറിങ് നടത്താതെ ഇട്ടിരിക്കുന്നത്.
റോഡിൽ മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ വീണ് പരുക്കേൽക്കുന്നതു പതിവായി. അടിയന്തര സാഹചര്യം ഉണ്ടായാൽ പോലും ഓട്ടോറിക്ഷ വിളിച്ചാൽ വരാത്ത അവസ്ഥയാണ്.
കരാറുകാരന്റെ അനാസ്ഥയാണ് ജോലി ഏറ്റെടുത്ത് നിർമാണം പൂർത്തീകരിക്കാത്തതിനു പിന്നിലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
വേനൽ കടുത്തതോടെ വലിയ വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന പൊടിശല്യവും രൂക്ഷമായി. കാൽനട
യാത്രക്കാരുടെ ദേഹത്ത് ഇളകിയ മെറ്റൽ തെറിച്ചു കൊള്ളുന്നതായും പ്രദേശവാസികൾ പറഞ്ഞു. റോഡ് ടാറിങ് നടത്തുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട
അധികൃതരെ സമീപിച്ചാൽ ‘അടിയന്തരമായി നിർമാണം പൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാം’ എന്നു പറഞ്ഞ് മടക്കി അയയ്ക്കുന്നത് അല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നും അടിയന്തരമായി നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

