കോട്ടയം ∙പുഞ്ചക്കൃഷിക്ക് ഒരുക്കം ആരംഭിച്ചെങ്കിലും മോട്ടർ പ്രവർത്തിക്കാൻ വൈദ്യുതി ലഭിക്കാത്തതിനാൽ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ കഴിയുന്നില്ലെന്നു കർഷകർ. തിരുവാതുക്കൽ, പള്ളിക്കോണം, പുളിനാക്കൽ, നാട്ടകം, പതിനാറിൽച്ചിറ, പതിനഞ്ചിൽക്കടവ്, പള്ളം, കണ്ണാടിക്കടവ്, കാഞ്ഞിരം, പാണംപടി, ഇല്ലിക്കൽ മേഖലകളിലായി 12,000 ഏക്കറിലാണ് ആദ്യഘട്ടത്തിൽ കൃഷി.
പമ്പിങ് ലേലം പൂർത്തിയായി. എന്നാൽ വോൾട്ടേജ് ക്ഷാമം മൂലം മോട്ടറുകൾ ഉപയോഗിക്കാനാകുന്നില്ല.
ചിലയിടങ്ങളിൽ മോട്ടർ തറകളിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചിട്ടില്ല.
ഓരോ സീസണിലും കണക്ഷൻ നൽകുകയാണ് ചെയ്യുന്നത്. കൃഷി വകുപ്പിൽനിന്നു കെഎസ്ഇബിക്ക് വൈദ്യുതി ചാർജ് അടയ്ക്കാനുണ്ട്.
ഇത്തരത്തിൽ കുടിശികയുള്ള മോട്ടർതറകൾക്കാണ് പ്രശ്നം. വോൾട്ടേജ് പ്രശ്നം മൂലം മോട്ടർ കത്തിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്.
പുഞ്ച പാടശേഖരങ്ങളിലെ ട്രാൻസ്ഫോമറുകളുടെ തകരാർ പരിഹരിക്കണമെന്ന ആവശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

