പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ സന്നിധിയിൽ അനുഗ്രഹം തേടി പാമ്പാടിയുടെ സ്വന്തം കൊമ്പൻ എത്തി. മദപ്പാട് കാലത്തിനു ശേഷം അടുത്ത ഉത്സവകാലം ആരംഭിക്കുന്നതിന് മുൻപായിട്ടാണ് ഗജരാജൻ പാമ്പാടി രാജൻ പാമ്പാടി ദയറയിൽ എത്തിയത്.
പരിശുദ്ധ കുറിയാക്കോസ് മാർ ഗ്രിഗോറിയോസ് തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തിനു മുന്നിൽ ഗജരാജൻ നമസ്കരിച്ചു.
എല്ലാ വർഷവും ദയറയിൽ വരുന്ന പതിവിന്റെ ഭാഗമായാണ് ഗജവീരൻ ദയറയിൽ എത്തിയത്. ആദ്യം പള്ളിക്കു ചുറ്റും 3 വട്ടം വലംവച്ചു.
പിന്നെ പള്ളിനടയിലും പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിനു മുന്നിലും പ്രണാമം അർപ്പിച്ചു. ഗജരാജനൊപ്പം ഉടമസ്ഥരായ മുടൻകല്ലുങ്കൽ കുടുംബാംഗങ്ങളും ദയറയിലെത്തി. ദയറ മാനേജർ ഫാ.
അനൂപ് ഏബ്രഹാം പാമ്പാടി രാജനെ സ്വീകരിച്ചു ഭക്ഷണം നൽകി. ഒരു മണിക്കൂർ ദയറയിൽ ചെലവിട്ട ശേഷമാണു കൊമ്പൻ മടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]