പഴയിടം ∙ പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുങ്കന്നൂർ കുള്ളൻ ഇനത്തിൽപെട്ട മൂരിക്കിടാവിനെ ഭക്തൻ നടയ്ക്കിരുത്തി.
പഴയിടം ആറ്റുപുറത്ത് ഭാസ്കരൻ നായർ നടയ്ക്കിരുത്തിയ മൂരിക്കിടാവിനു ഭക്തർ അമ്പാടിയെന്നു പേരിട്ടു ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. ഏഷ്യയിലെ പൊക്കം കുറഞ്ഞ നാടൻ പശു ഇനത്തിൽപെട്ട
മൂരിക്കിടാവാണിത്. പ്രത്യേക വഴിപാടിനായി പ്രത്യേകം ഇതിനെ വാങ്ങി സമർപ്പിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പുങ്കന്നൂർ താലൂക്കിൽ മാത്രം കണ്ടുവരുന്നതിനാലാണ് ഈയിനത്തിന് പുങ്കന്നൂർ കുള്ളൻ എന്ന പേര് വന്നത്.
ദേവസ്വം പ്രതിനിധികളായ എൻ.പി.ശശിധരൻനായർ, രഞ്ജിത് എസ്.നായർ, പ്രതീഷ് മുണ്ടപ്ലാവിൽ, ഹരികൃഷ്ണൻ ശ്രീകുമാർ, അർജുൻ തട്ടാരാത്ത്, സതീശൻ പാലമറ്റം എന്നിവർ ചേർന്ന് അമ്പാടിയെ സ്വീകരിച്ചു. മേൽശാന്തി സുജിത്ത് നാരായണൻ നമ്പൂതിരി പൂജ നടത്തി മാല അണിയിച്ചു. സുരേഷ് അമ്പഴത്തിനാൽ എന്ന ഭക്തൻ അമ്പാടിക്കായി കൂടുനിർമിച്ചു സമർപ്പിക്കുമെന്നും അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]