
ഈരാറ്റുപേട്ട ∙ അമ്മയുടെ മടിയിൽ ഉറങ്ങുകയായിരുന്ന 4 വയസ്സുകാരൻ അയാൻഷ്നാഥ് വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിന്റെ ഡമ്മി പരീക്ഷണം നടത്തി.
എൻഫോഴ്സ്മെന്റ് ആർടിഒ കെ.ഷിബുവിന്റെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി കെ.സദൻ, മോട്ടർ വാഹന വകുപ്പ് ഇൻസ്പെക്ടർമാരായ എസ്.എൻ. ശിവകുമാർ, കെ.കെ.റെജി.
എഎംവിഐ ഡാനി നൈനാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണം നടത്തിയത്. അപകടത്തിൽപെട്ട
അതേ മോഡൽ കാർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണോ, കാണാൻ സാധിക്കാത്ത സ്ഥലമാണോ (ബ്ലൈൻഡ് സ്പോട്ട്) എന്ന് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ പ്രദേശം ബ്ലൈൻഡ് സ്പോട്ട് അല്ല എന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. അപകടത്തിന് ഇടയാക്കിയ സാഹചര്യം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണു കണ്ടെത്തൽ.
പരീക്ഷണത്തിന്റെ ഭാഗമായി, അപകടത്തിൽപെട്ട സ്ത്രീയും കുട്ടിയും ഇരുന്ന ഭാഗത്ത് മറ്റൊരു സ്ത്രീയെ ഇരുത്തിയ ശേഷം സ്റ്റേഷനിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.
ഇതേസമയം വാഹനം ഓടിച്ചിരുന്ന കരുനാഗപ്പള്ളി കുലശേഖരപുരം സൗപർണ്ണികയിൽ ജയകൃഷ്ണനെ(36) പൊലീസ് അറസ്റ്റു ചെയ്തു.
പിന്നീട് ജാമ്യത്തിൽ വിട്ടു. അപകടത്തിൽ മരിച്ച തിരുവനന്തപുരം നേമം സ്വദേശി അയാൻഷ്നാഥിന്റെ മാതാവ് പാലാ പോളിടെക്നിക് അധ്യാപിക ആര്യ ചികിത്സയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]