
തൊഴിൽമേള ഇന്ന്
കോട്ടയം ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ 3 പ്രമുഖ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്കായി ഇന്നു രാവിലെ 10ന് തൊഴിൽമേള നടത്തുന്നു. ഫോൺ: 0481 2563451, 81389 08657.
ഐടിഐ പ്രവേശനം
കോട്ടയം ∙ പള്ളിക്കത്തോട് പിടിസിഎം ഗവ.
ഐടിഐയിൽ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഐടിഐയിൽ നേരിട്ടെത്തി 21 വരെ അപേക്ഷിക്കാം. ഫോൺ: 95393 48420.
നൈറ്റ് വാച്ചർ നിയമനം
കോട്ടയം ∙ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന നൈറ്റ് വാച്ചർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി 45നും 65നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവസാനദിവസം: 22നു വൈകിട്ട് 4.
ഫോൺ: 0481 2302707.
കോഴ്സ്
കോട്ടയം ∙ കൊച്ചിൻ ഷിപ്യാഡും അസാപ് കേരളയുടെ കളമശേരി കമ്യൂണിറ്റി സ്കിൽ പാർക്കും ചേർന്ന്, 2021ന് ശേഷം ഐടിഐ വെൽഡർ, ഫിറ്റർ അഥവാ ഷീറ്റ് മെറ്റൽ ട്രേഡ് പൂർത്തിയാക്കിയ ഉദ്യോഗാർഥികളിൽനിന്ന് മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 94959 99725.
പരിശീലന ക്ലാസ്
കോട്ടയം ∙ നാഷനൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്സി / എസ്ടി എറണാകുളം പട്ടികജാതി / പട്ടികവർഗ ഉദ്യോഗാർഥികൾക്കായി നടത്തുന്ന സൗജന്യ ഓൺലൈൻ മത്സരപ്പരീക്ഷാ പരിശീലന ക്ലാസുകൾ 26ന് ആരംഭിക്കും.
ഫോൺ: 0484 2312944.
സ്പോട് അഡ്മിഷൻ
മറ്റക്കര ∙ മോഡൽ പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ, കംപ്യൂട്ടർ ഹാർഡ്വെയർ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്എസ്എൽസി പാസായ വിദ്യാർഥികളെ ഒന്നാം വർഷത്തിലേക്കും പ്ലസ്ടു സയൻസ് പാസായ വിദ്യാർഥികളെ രണ്ടാം വർഷത്തിലേക്കും സ്പോട് അഡ്മിഷൻ നടത്തും. ഫോൺ: 94478 47816, 85470 05081.
അസിസ്റ്റന്റ് പ്രഫസർ
പയ്യപ്പാടി ∙ അപ്ലൈഡ് സയൻസ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (മാനേജ്മെന്റ്) താൽക്കാലിക തസ്തികയിലേക്ക് 22നു രാവിലെ 10ന് അഭിമുഖം നടത്തും.
ഫോൺ: 85470 05040.
വൈദ്യുതി മുടക്കം
നാട്ടകം ∙ ശിവാസ്, പേർച്ച്, ലീല, ബിഎസ്എൻഎൽ, കുറുപ്പംപടി, കുന്നംപളളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ കീഴാറ്റുകുന്ന്, തച്ചുകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ∙ ഈരയിൽക്കടവ്, ചന്തക്കടവ്, ഇഎസ്ഐ, മൈ ഓൺ കോളനി, അടിവാരം, മടുക്കാനി, ദേവലോകം, പിഎസ്സി, അരമന ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ∙ കുരുവിക്കാട് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ പോളിടെക്നിക്, തൂക്കുപാലം, ഡംപിങ് ഗ്രൗണ്ട്., കാനാട്ടുപാറ ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ∙ കുരുവിക്കാട് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ കുരുവിക്കാട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ∙ കണിയാംകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]