അയർക്കുന്നം ∙ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് തയാറാക്കി നൽകുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് സംഘത്തിന്റെ പിടിയിലായി. അയർക്കുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് കുമാരനല്ലൂർ സ്വദേശി നസറുദീൻ (44) ആണു പിടിയിലായത്.
ഇന്നലെ വൈകിട്ട് 4.30ന് അയർക്കുന്നം സ്വദേശിയിൽനിന്ന് 700 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
പരാതിക്കാരന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബാങ്ക് വായ്പ എടുക്കാൻ സ്ഥലത്തിന്റെ സ്കെച്ചിന് അപേക്ഷ നൽകിയിരുന്നു. ഇതിനായി നസറുദീൻ 750 രൂപ ആവശ്യപ്പെട്ടെന്നും പണം നൽകിയാലേ സ്കെച്ച് തയാറാക്കി നൽകൂ എന്നു പറഞ്ഞെന്നുമാണു പരാതി.
വിജിലൻസ് കിഴക്കൻ മേഖലാ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.വി.മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇന്നു കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

