കോട്ടയം∙ ചീപ്പുങ്കൽ– മണിയാപറമ്പ് റോഡ് നിർമാണം പ്രതിസന്ധിയിൽ. റോഡിന്റെ വശം കെട്ടാതെ ടാറിങ് മാത്രം നടത്താൻ കിഫ്ബി ഫണ്ടിൽ നിന്ന് അഞ്ചരക്കോടി രൂപ അനുവദിച്ചിരുന്നു.
വശങ്ങൾ കെട്ടാതെ റോഡ് ടാർ ചെയ്താൽ താഴ്ന്നു പോകുമെന്ന് കിഫ്ബിയുടെ സാങ്കേതിക സമിതിയുടെ റിപ്പോർട്ട് വന്നതിനെത്തുടർന്ന് ആധുനിക രീതിയിൽ നിർമിക്കുന്നതിനായി നബാർഡിനു 50 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 21ന് നടക്കുന്ന നബാർഡിന്റെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
പാടശേഖരത്തിന് നടുവിലൂടെയുള്ള 5.5 കിലോമീറ്റർ റോഡിൽ മണ്ണിട്ടുയർത്തിയ പലഭാഗവും താഴ്ന്ന് കുണ്ടും കുഴിയുമായി.
റോഡിന്റെ ഇരുവശവും പൂർണമായും കരിങ്കൽ ഭിത്തിയും ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ഭിത്തിയും നിർമിക്കണം. 2 അടിയോളം മണ്ണിട്ടുയർത്തണം.
അതിനുമുകളിൽ കയർ ഭൂവസ്ത്രം വിരിച്ച് ഗ്രാനുലാർ സബ് ബേസ് (ജിഎസ്ബി) ഇട്ടതിനുശേഷം വെറ്റ് മിക്സ് മെക്കാഡം (ഐഎംഎം) ഇട്ട് നന്നായി ഉറപ്പിച്ച് വേണം ബിആൻഡ് ബിസി ടാറിങ് നടത്താൻ. ഇതിനുള്ള പദ്ധതിയാണ് നബാർഡിനു സമർപ്പിച്ചത്.
ആലപ്പുഴ, ചേർത്തല, വൈക്കം പ്രദേശങ്ങളിൽനിന്ന് മെഡിക്കൽ കോളജിലേക്ക് എത്തുന്നതിനുള്ള എളുപ്പ വഴിയാണ്.
നിലവിൽ കുമരകം വഴിയോ, കല്ലറ വഴിയോ ആണ് മെഡിക്കൽ കോളജിലേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ എത്തുന്നത്. ചീപ്പുങ്കൽ– മണിയാപറമ്പ് റോഡ് നിർമാണം പൂർത്തിയായാൽ ചേർത്തല – മെഡിക്കൽ കോളജ് ദൂരം 25 കിലോമീറ്ററായി കുറയും.
നിലവിൽ കല്ലറ വഴി 34 കിലോമീറ്ററും കുമരകം വഴി 40 കിലോമീറ്ററും യാത്ര ചെയ്താണ് ആൾക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

