തലയോലപ്പറമ്പ് ∙ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസ് യാത്രികരായ 12 പേർക്ക് പരുക്ക്. തലയോലപ്പറമ്പ് – എറണാകുളം റോഡിൽ നീർപ്പാറ അസീസി മൗണ്ടിന് സമീപം ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. കോട്ടയത്തു നിന്നു വൈറ്റിലയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ബെംഗളൂരുവിൽ നിന്നു കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു എന്ന് ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ പൊലീസിനു മൊഴി നൽകി.
ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. പരുക്കേറ്റവരെ കീച്ചേരി ഗവ.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രികരായ പാമ്പാടി സ്വദേശി സുനിൽ കുമാർ (46), ഭാര്യ ശോഭന (42), മകൻ അജി (15) എന്നിവർക്ക് തലയ്ക്ക് സാരമായി പരുക്കേറ്റു. സംഭവത്തെത്തുടർന്ന് അരമണിക്കൂറോളം പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
തലയോലപ്പറമ്പ് എസ്ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻവശം തകർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

