എരുമേലി ∙ തുലാമാസ പൂജയ്ക്ക് ശബരിമല ദർശനത്തിനായി എത്തിയ തീർഥാടകരുടെ തിരക്കിൽ എരുമേലി. മണ്ഡല– മകരവിളക്ക് കാലത്തെപ്പോലെ പതിനായിരക്കണക്കിനു തീർഥാടകരാണ് ഇന്നലെ എരുമേലിയിൽ എത്തി ശബരിമലയിലേക്ക് പുറപ്പെട്ടത്.
മിക്ക പാർക്കിങ് മൈതാനങ്ങളിലും തീർഥാടക വാഹനങ്ങൾ നിറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ ഇടമുറിയാതെ പേട്ട
കെട്ടും നടന്നു.
എന്നാൽ, തീർഥാടകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നു. ഷവർ ബാത്ത് ഇല്ലാത്തതുമൂലം തോട്ടിൽ ഇറങ്ങിയാണ് തീർഥാടകർ സ്നാനം നടത്തിയത്. തോട്ടിൽ ചെളിയും മാലിന്യവും അടിഞ്ഞനിലയിലായിരുന്നു.
എരുമേലി ക്ഷേത്രത്തിനു മുന്നിലെ കടവിൽ തീർഥാടകർക്കു പൊട്ട് കുത്താനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കണമെന്നും ചന്ദനവും കുങ്കുമവും ഭസ്മവും സൗജന്യമായി ലഭ്യമാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇൗ സൗകര്യം ലഭ്യമായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]