കോട്ടയം ∙ സ്വർണ ഖനന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഓൺലൈനിൽ 1.18 കോടി രൂപ തട്ടിയ കേസിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. കോട്ടയം കളത്തിപ്പടി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
മലയാളികളും യുപി സ്വദേശികളുമടങ്ങിയ വിപുലമായ തട്ടിപ്പുസംഘമാണിത്. ഉത്തർപ്രദേശ് ജഗദീഷ്പുര അംബേദ്കർ മൂർത്തി രാഹുൽനഗറിനു സമീപം ശാരദാവിഹാറിൽ ദീപേഷ് (25)നെയാണ് ഇന്നലെ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തത്.
2024ലാണ് കേസിനാസ്പദമായ സംഭവം.
കേസിൽ തിരുവനന്തപുരം സ്വദേശിനി ഹസീനയെ 4 മാസം മുൻപു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘം തട്ടിയെടുത്ത പണം തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
ഈസ്റ്റ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.എസ്.അനിൽകുമാർ, എസ്ഐ കെ.വി.വിപിൻ, ഷാനവാസ്, യൂസഫ്, രാജീവ് ജനാർദനൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലാഭ വിതരണം ഡോളറിൽ
ആദ്യം ചെറിയ തുക ഡോളറിൽ ലാഭവിഹിതമായി നൽകി.
ഓഗസ്റ്റ് 19നു പണം നിക്ഷേപിച്ചയാൾ 4300 ഡോളർ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. പ്രതിയുടെ ഫോണിലേക്കു വിളിച്ചപ്പോൾ ഫോൺ എടുക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായെന്നു മനസ്സിലാക്കിയത്.
തുടർന്നു പരാതി നൽകുകയായിരുന്നു.
ഫെയ്സ്ബുക്കിൽ നിന്ന് വാട്സാപ് വഴി
ഫെയ്സ്ബുക്കിലൂടെയാണ് തട്ടിപ്പ് സംഘം ഇടപാടുകാരനെ വലയിലാക്കിയത്. ഫോൺ നമ്പർ കരസ്ഥമാക്കി വാട്സാപ്പിൽ സന്ദേശം അയച്ചു.
ഫോണിലൂടെ നൽകിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലൂടെ പലതവണകളായി പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]