
ഇല്ലിവളവിൽ അപകടം പതിവ്; റോഡിലെ വാരിക്കുഴി അടയ്ക്കണം അധികൃതരേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളൂർ ∙ ദേശീയ പാതയിൽ ഇല്ലിവളവ് ഭാഗത്ത് ടാർ ഇളകി രൂപപ്പെട്ട കുഴികൾ അടയ്ക്കണമെന്ന് ആവശ്യം. കുഴിയിൽ ചാടാതിരിക്കാൻ തിരിച്ച മുച്ചക്ര വാഹനം തിങ്കളാഴ്ച രാത്രി 8ന് സമീപത്തെ താഴ്ചയിലേക്ക് പതിച്ചിരുന്നു. മീനടം സ്വദേശിയുടെ മുച്ചക്രവാഹനമാണ് അപകടത്തിൽപെട്ടത്. റോഡിൽ അടുത്തടുത്തായി മൂന്നുകുഴികളുണ്ട്. ഇതിൽ ചാടാതിരിക്കാനായി കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം തിരിക്കുകയും നിയന്ത്രണംവിട്ടു നാലടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർക്ക് സാരമായ പരുക്കുണ്ട്. വാഹനം പൂർണമായും തകർന്നു.
അധികൃതരുടെ അനാസ്ഥ
റോഡിൽ ചെറിയ കുഴി രൂപപ്പെട്ടപ്പോൾ ടാർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റോഡിന്റെ ഒരുവശം മാത്രം ടാർ ചെയ്ത് ജീവനക്കാർ മടങ്ങി. മഴയെത്തിയതോടെ ചെറിയകുഴി അപകടകരമായ നിലയിൽ വലുതായി. പ്രദേശത്ത് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.