
ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും കോട്ടയം സൈക്ലിങ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി ജില്ലാ കലക്ടർ ജോൺ വി. സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 6ന് കലക്ടറേറ്റിൽ നിന്ന് ആരംഭിച്ച റാലി തിരുനക്കര, നാഗമ്പടം, സംക്രാന്തി, മെഡിക്കൽ കോളജ്, അതിരമ്പുഴ, ഏറ്റുമാനൂർ, പേരൂർ, തിരുവഞ്ചൂർ, മണർകാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 9ന് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ.പ്രശാന്ത് കുമാർ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. ബൈജു വർഗീസ്, കോട്ടയം സൈക്ലിങ് ക്ലബ് പ്രസിഡന്റ് ചെറിയാൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. കോട്ടയം സൈക്ലിങ് ക്ലബ് ട്രഷറർ ജോയൽ ജോസഫ് പ്രസംഗിച്ചു. ജില്ലയിൽ നിന്നും സൈക്ലിങ് മേഖലയിൽ മികവ് തെളിയിച്ചവർക്ക് അവാർഡുകൾ നൽകി.