എൽഡിഎഫ് പ്രചാരണം തുടങ്ങി;ജോസ് കെ.മാണിയുടെ റോഡ് ഷോ പാലാ ∙ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോഡ് ഷോയോടെ തുടക്കമായി. കരൂർ പഞ്ചായത്തിലെ പേണ്ടാനംവയലിൽ നിന്നാരംഭിച്ച റോഡ് ഷോ കൊട്ടാരമറ്റത്ത് സമാപിച്ചു.
3-ാം എൽഡിഎഫ് സർക്കാരും പാലായിലെ വിജയവും ഉറപ്പാണെന്ന് ജോസ് കെ.മാണി പറഞ്ഞു.
നുണ പ്രചാരണങ്ങളെയും വ്യക്തിഹത്യ രാഷ്ട്രീയത്തെയും പാലായിലെ ജനങ്ങൾ ഇത്തവണ തള്ളിക്കളയും. ചിറ്റാർ, ചക്കാമ്പുഴ, രാമപുരം അമ്പലം, രാമപുരം ജംക്ഷൻ, പിഴക്, കൊല്ലപ്പള്ളി, കുറുമണ്ണ്, മേരിലാൻഡ്, മേലുകാവ്, കോണിപ്പാട്, വാകക്കാട്, മൂന്നിലവ്, തലനാട്, കളത്തൂക്കടവ്, പ്ലാശനാൽ, പനയ്ക്കപ്പാലം, ഭരണങ്ങാനം, ഇടമറ്റം, പൈക, കൂരാലി, ചെങ്ങളം, കപ്പിലിക്കുന്ന്, കൊഴുവനാൽ, മേവട, മുത്തോലി എന്നിവിടങ്ങളിൽ റോഡ് ഷോയ്ക്കു സ്വീകരണം നൽകി.
ലാലിച്ചൻ ജോർജ്, ലോപ്പസ് മാത്യു, സജേഷ് ശശി, ജോസ് ടോം, ജിൻസ് ദേവസ്യ, ബാബു കെ.ജോർജ്, വി.ടി.തോമസ്, ടോബിൻ കെ.അലക്സ്, പി.കെ.ഷാജകുമാർ, ഔസേപ്പച്ചൻ തകിടിയേൽ, ബെന്നി മൈലാടൂർ, പ്രശാന്ത് നന്ദകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ പെണ്ണമ്മ ജോസഫ്, നിമ്മി ട്വിങ്കിൾ രാജ് എന്നിവർ നേതൃത്വം നൽകി.
ഇന്ന് വിവിധ സ്ഥലങ്ങളിൽ ഭവനങ്ങളും സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് ജോസ് കെ.മാണി വോട്ട് തേടും.
യുഡിഎഫ് ചരിത്ര വിജയം നേടും: കെ.സി.ജോസഫ്
പാലാ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്. നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ടൂറിസം, കൃഷി മേഖലകളിൽ തന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു. നഗരസഭാധ്യക്ഷ ദിയ ബിനു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്മോൻ മുണ്ടയ്ക്കൽ, ആർ.ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് പ്ലാക്കൂട്ടം, ജോയി സ്കറിയ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസി പൊയ്കയിൽ, കെ.കെ ശാന്താറാം, യമുന പ്രസാദ്, ലാലി സണ്ണി, സുബി സുരേഷ്, ഷൈനി ബെന്നി, ബിൻസി ടോമി, ജോമി ബെന്നി, ജനപ്രതിനിധികളായ എൻ.സുരേഷ്, ആർ.പ്രേംജി, സി.ടി.രാജൻ, ബിനു പുളിക്കക്കണ്ടം, ആർ.സജീവ്, ഹരിദാസ് അടമത്തറ, അലൻ കക്കാട്ടിൽ, ജോഷി ജോഷ്വ, ക്രിസ്റ്റിൻ ജോൺസൺ, ഗീത സജി, എം.എസ്.വിജയകുമാരി, ഷൈലജാ രവീന്ദ്രൻ, അൽഫോൻസാ ജോസ്, ആൻസി ഷാജി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

