പുതുപ്പള്ളി ∙ വെള്ളൂക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കും സ്ഥാപനങ്ങൾക്കും ഇനി മുതൽ സൗരോർജം.
15 കിലോവാട്ട് ശേഷിയുള്ള ഓൺ–ഗ്രിഡ് സൗരോർജ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിവഴി 80 യൂണിറ്റ് വൈദ്യുതി ദിവസവും ഉൽപാദിപ്പിക്കാനാവും.
പള്ളിയുടെ തെക്കുഭാഗത്തുള്ള മേൽക്കൂരയിൽ 600 വാട്സ് വീതം ശേഷിയുള്ള 25 സോളർ പാനലുകൾ സ്ഥാപിച്ചു. ഡബിൾ സൈഡ് ഉൽപാദനശേഷിയുള്ള പാനലുകൾവഴി 30% സൗരോർജം അധികമായി ലഭ്യമാകും.
വൈദ്യുതി ഉപയോഗ ഇനത്തിൽ കെഎസ്ഇബിക്കു വർഷം രണ്ടുലക്ഷം രൂപയോളം നൽകുന്നുണ്ട്.
ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗമെന്ന നിലയിലാണ് സൗരോർജ പദ്ധതിക്കു തുടക്കമിട്ടതെന്നു വികാരി ഫാ.തോമസ് വർഗീസ് തെങ്ങുവിളയിൽ, സഹവികാരി ഫാ. ഏബ്രഹാം പി.മാത്യു പുളിമൂട്ടിൽ, ട്രസ്റ്റി ടി.വി.തോമസ് താഴത്തേക്കുറ്റ്, സെക്രട്ടറി കെ.എം.തോമസ് കുറ്റിപ്പുറത്ത് എന്നിവർ പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം 28ന് 10ന് കുർബാനയെ തുടർന്ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

