കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടാവസ്ഥയിലായ പഴയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ ഭാഗങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുന്നു. കഴിഞ്ഞ ജൂലൈ 3ന് ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചത് ഈ കെട്ടിടത്തിലാണ്.
അന്ന് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചിരുന്നു. ഇടിഞ്ഞു വീഴാറായ ഈ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളികളും മറ്റും പൊളിഞ്ഞ് റോഡിലേക്ക് വീഴുകയാണ്.
ദിവസേന നൂറുകണക്കിനു പേർ ഇതിനടിയിലൂടെയാണു നടക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇതിനു സമീപമാണ്.
പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്.ഒപി, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ നിന്നു വാർഡുകളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള വഴിയും ഈ കെട്ടിടത്തിനുള്ളിലൂടെയാണ്. പൊളിച്ചു മാറ്റൽ വൈകുന്നത് ജീവന് ഭീഷണിയാണെന്ന് രോഗികൾ പറയുന്നു.
ഇവർക്കു പുറമേ കൂട്ടിരിപ്പുകാരും ഈ വഴിയും ഇതിന് സമീപ പ്രദേശങ്ങളുമാണ് ഉപയോഗിക്കുന്നത്.
വിവിധ ഏജൻസികൾക്കു പുറമേ ആരോഗ്യവകുപ്പ് ഊരാളുങ്കൽ സൊസൈറ്റിയെക്കൊണ്ട് നടത്തിയ പഠനത്തിലും സർജിക്കൽ ബ്ലോക്കിന് ഉറപ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ആരോഗ്യ വകുപ്പ് പൊതുമരാമത്ത് വകുപ്പിനോട് പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ടത്.
നടപടി സ്വീകരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ്.
സർക്കാരിന്റെ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പൊളിക്കൽ വൈകാൻ കാരണമെന്ന് അറിയുന്നു. രോഗികളെ വാർഡിലേക്ക് കൊണ്ടുപോകുന്നതിനു പുതിയ വഴി നിർമിക്കണമെന്നും ആവശ്യമുയരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

