കുറവിലങ്ങാട് ∙ രാജിയും പുറത്താക്കലുമായി കുറവിലങ്ങാട് പഞ്ചായത്തിൽ പ്രധാന പാർട്ടികൾ. കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് രാജി വച്ചതായിരുന്നു ആദ്യ സംഭവം.
ഇപ്പോൾ സിപിഎമ്മിൽ നിന്നു ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. കുറവിലങ്ങാട് പഞ്ചായത്തിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥി നിർണയം മിക്കവാറും പൂർത്തിയായി. ഉഴവൂർ ബ്ലോക്ക് കുറവിലങ്ങാട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി മത്സരിക്കും.
ജോളി ടോമി എണ്ണംമ്പ്രായിൽ ആണ് എൽഡിഎഫ് സ്ഥാനാർഥി.
കോഴാ ഡിവിഷനിൽ യുഡിഎഫിനും എൽഡിഎഫിനും സ്ഥാനാർഥികൾ ആയിട്ടില്ല. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ എൽഡിഎഫ് സ്ഥാനാർഥിയാകും എന്നു സൂചനയുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.
മേഖലയിൽ ആദ്യം സ്ഥാനാർഥി പട്ടിക പുറത്തിറക്കി ഉഴവൂരിൽ യുഡിഎഫ്,എൽഡിഎഫ്,എൻഡിഎ മുന്നണികൾ പ്രവർത്തനം ആരംഭിച്ചു.ജില്ല പഞ്ചായത്ത് ഡിവിഷനിൽ ഷിബി മത്തായി ആണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് ,സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി ഡിവിഷനിൽ ഡോ.സിന്ധുമോൾ ജേക്കബ് എൽഡിഎഫ് സ്ഥാനാർഥിയാകും.യുഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ ചർച്ചകൾ നടക്കുന്നു.
ഉഴവൂർ ഡിവിഷനിൽ കെ.എസ്.ജോമോൻ ആണ് യുഡിഎഫ് സ്ഥാനാർഥിയെന്നു ഏകദേശം ഉറപ്പായി.ഇവിടെ നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗം സ്മിത അലക്സിന്റെ ഭർത്താവ് അലക്സ് അലക്സാണ്ടർ എൽഡിഎഫ് സ്ഥാനാർഥിയാകും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻവിജയം നേടിയ വെളിയന്നൂർ പഞ്ചായത്തിൽ ഇത്തവണ ആദ്യം സീറ്റ് വിഭജനം പൂർത്തിയാക്കിയതും സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണം ആരംഭിച്ചതും എൽഡിഎഫ് തന്നെ. യുഡിഎഫിൽ ചർച്ചകൾ ഇന്നോ നാളെയോ പൂർത്തിയാകും.
കേരള കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായെങ്കിലും കോൺഗ്രസ് സ്ഥാനാർഥികൾ ആരെന്ന കാര്യം വ്യക്തമായിട്ടില്ല. കടപ്ലാമറ്റം പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.
സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു. 10 വാർഡുകളിൽ കോൺഗ്രസും 4 സ്ഥലത്തു കേരള കോൺഗ്രസും മത്സരിക്കുന്നു.എൽഡിഎഫിൽ 7 വാർഡുകളിൽ കേരള കോൺഗ്രസ് (എം), 6 സ്ഥലത്തു സിപിഎം, ഒരു സീറ്റിൽ സിപിഐ എന്ന രീതിയിലായിരിക്കും മത്സരം.എൻഡിഎ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
ബ്ലോക്ക് ഡിവിഷനിൽ ബോണി കുര്യാക്കോസ് ആണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് ഇവിടെ പഞ്ചായത്തംഗം ജോസ് കൊടിയംപുരയിടം യുഡിഎഫ് സ്ഥാനാർഥിയാകും.
യുഡിഎഫ് സീറ്റുധാരണ
ഞീഴൂർ ∙ 15 വാർഡുകളുള്ള ഞീഴൂർ പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 10 സീറ്റിൽ കോൺഗ്രസും നാല് സീറ്റിൽ കേരള കോൺഗ്രസും മത്സരിക്കും എന്നാണ് ധാരണ.
ഒരു സീറ്റിൽ പൊതു സ്വതന്ത്രൻ മത്സരിക്കും. എൻഡിഎ മുന്നണിയിൽ ബിജെപി ബിഡിജെഎസിനോട് സ്ഥാനാർഥികളെ ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല.
ഇവിടെ ബിജെപി എല്ലാ വാർഡിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു.
സീറ്റുവിഭജനം പൂർത്തിയായി
ഞീഴൂർ ∙ പഞ്ചായത്തിലെ 15 വാർഡുകൾ ഉൾപ്പെടുന്ന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യുഡിഎഫ് സീറ്റു വിഭജനവും പൂർത്തിയായി. മൂന്നു സീറ്റുകളിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ കേരള കോൺഗ്രസും മത്സരിക്കും. കാട്ടാമ്പാക്ക് ഡിവിഷനിലാണ് കേരള കോൺഗ്രസ് മത്സരിക്കുന്നത്. ഞീഴൂർ, മുട്ടുചിറ ഡിവിഷനുകളിൽ കോൺഗ്രസും മത്സരിക്കും.
എൽഡിഎഫ് സീറ്റുവിഭജനം
കടുത്തുരുത്തി ∙ 20 സീറ്റുകളുള്ള കടുത്തുരുത്തി പഞ്ചായത്തിൽ 9 ഇടത്ത് സിപിഎമ്മും 8 ഇടത്ത് കേരള കോൺഗ്രസ് (എം) ഉം.
മൂന്നിടത്ത് സിപിഐയും മത്സരിക്കും. കേരള കോൺഗ്രസ് (എം) എട്ടിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
( വാർഡ്, പേര് എന്ന ക്രമത്തിൽ ) വാർഡ്–1 സാലി സിറിയക്, വാർഡ്– 3 വി.എസ്. രതിക, വാർഡ്– 7 ജോസ് മൂണ്ടകുന്നേൽ, വാർഡ്– 8 ഷൈനി ജോൺസൺ, വാർഡ്– 9 ജാൻസി സണ്ണി, വാർഡ്– 10 ജിൻസി എലിസബത്ത്, വാർഡ്– 17 പൗളി ജോർജ്, വാർഡ് – 18 സ്വപ്ന മാത്യു
സ്ക്വാഡ് രൂപീകരിച്ചു
കുറവിലങ്ങാട് ∙തദ്ദേശ തിരഞ്ഞെടുപ്പിൽ കുറവിലങ്ങാട് പഞ്ചായത്ത് വാർഡുകൾ,ബ്ലോക്ക്,ജില്ല പഞ്ചായത്ത് ഡിവിഷനുകൾ എന്നിവിടങ്ങളിലേക്കു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി കെടിയുസി (എം) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചു.
മണ്ഡലം പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

