കോട്ടയം ∙ രാഷ്ട്രപതി നഗരത്തിലെത്തുന്നതിന്റെ മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഇന്നലെ എംസി റോഡിൽ ബേക്കർ ജംക്ഷൻ മുതൽ ഗാന്ധിനഗർ ജംക്ഷൻ വരെയുള്ള ഭാഗത്താണ് അറ്റകുറ്റപ്പണി നടന്നത്.
ഇതോടൊപ്പം കോട്ടയം കുമരകം റോഡിലും പണികൾ നടത്തും. നഗരത്തിലെ പ്രധാന റോഡുകളുടെയും കോട്ടയം – കുമരകം റോഡിന്റെയും ഇരു വശങ്ങളിലെയും കാടുവെട്ടൽ ആരംഭിച്ചു.
നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഗതാഗതക്കുരുക്ക്
ഇന്നലെ രാവിലെ 7 മുതൽ ബേക്കർ ജംക്ഷൻ മുതൽ ഗാന്ധിനഗർ ജംക്ഷൻ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
നഗരത്തിലെ ഓഫിസുകളിൽ ഒട്ടേറെ ആൾക്കാർ താമസിച്ചാണ് എത്തിയത്.ഏറ്റുമാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ചാലുകുന്ന് വഴി കോട്ടയം – മെഡിക്കൽ കോളജ് ബൈപാസിലൂടെ പോകണമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഇതു പാലിക്കാതെ വാഹനങ്ങൾ പണി നടന്നിരുന്ന ഭാഗത്ത് എത്തിയതാണ് ഗതാഗതക്കുരുക്കുണ്ടാകാൻ കാരണമായതെന്ന് പിഡബ്ല്യുഡി അധികൃതർ പറഞ്ഞു.
ഗതാഗത നിയന്ത്രണം
ഇന്ന് എംസി റോഡിൽ ഗാന്ധിനഗർ ജംക്ഷൻ മുതൽ ഏറ്റുമാനൂർ വരെ അറ്റകുറ്റപ്പണി നടക്കും.
കോട്ടയത്തു നിന്ന് ഏറ്റുമാനൂരിലേക്കു പോകേണ്ട വാഹനങ്ങൾ ഗാന്ധിനഗർ ജംക്ഷനിൽ നിന്നു തിരിഞ്ഞ് മെഡിക്കൽ കോളജ്, അതിരമ്പുഴ വഴി പോകണം.
ഗാന്ധിനഗർ ജംക്ഷൻ മുതൽ ഏറ്റുമാനൂർ വരെ വൺവേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]