കോട്ടയം ∙ ഓൾ കേരള ഫൊട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) കോട്ടയം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23ന് കോട്ടയം പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ വച്ച് ഏകദിന ഫൊട്ടോഗ്രാഫി, ഗ്രാഫിക് ഡിസൈനിങ് വർക്ഷോപ് സംഘടിപ്പിക്കുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന സോഫ്റ്റ്വെയറുകളുടെ പരിചയപ്പെടുത്തൽ, മാർക്കറ്റിങ് മേഖലയിൽ എഐ തരംഗമായ ഗ്രാഫിക് ഡിസൈനിങ്, പ്രഫഷനൽ വിഡിയോ എഡിറ്റിങ്, സോഫ്റ്റ്വെയർ ബണ്ടിൽ തുടങ്ങിയവയെ കുറിച്ച് പരിശീലനം നൽകും.
കൂടാതെ ലൈവ് മോഡലിങ് ഫൊട്ടോഗ്രാഫി, സോണി, കാനോൻ എന്നീ കമ്പനികളുടെ വൈവിധ്യമാർന്ന ക്യാമറകൾ, ലെൻസുകൾ എന്നിവയും പരിചയപ്പെടുത്തുന്നു.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും സോണി, കാനോൻ ക്യാമറകൾക്ക് അപ്ഡേഷൻ, സെൻസർ ക്ലീനിങ് എന്നിവ സൗജന്യമായി ചെയ്തു നൽകുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 9645142552 , 9995453837 , 9446346226 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]