പെരുവ∙ പൊട്ടിയ പൈപ്പ് നന്നാക്കാതെ പൊതുമരാമത്ത് വകുപ്പ് റോഡ് ടാർ ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ജല അതോറിറ്റി പുതിയ ടാറിങ് പൊളിച്ച് കുഴി തീർത്തു.
പെരുവ –ശാന്തിപുരം റോഡിൽ പെരുവ പള്ളിക്ക് സമീപമാണ് ഇരുവകുപ്പുകളും വാശിതീർത്ത് പണി നടത്തിയത്. തകർന്നു കിടന്നിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം മഴയത്താണ് ടാർ ചെയ്യാൻ തുടങ്ങിയത്.
നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ടാറിങ് പിന്നീട് നിർത്തിവച്ചിരുന്നു. ഇവിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയായിരുന്നു.
ഇത് വകവയ്ക്കാതെ അതിനു മുകളിലൂടെ ടാർ ചെയ്തു.
പിന്നാലെയാണ് ജല അതോറിറ്റി അധികൃതർ എത്തി ടാറിങ് കുത്തിപ്പൊളിച്ച് റോഡിൽ കുഴിയെടുത്തത്. റോഡ് ടാറിങ് തുടങ്ങിയപ്പോഴേ നിർമാണത്തിൽ അപാകതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് മഴയെത്തും ടാറിങ് നടത്തി. ഇത് നാട്ടുകാർ എതിർത്തതോടെ ടാറിങ് ജോലികൾ നിർത്തി വച്ചു.
റോഡിൽ വലിയ കുഴിയെടുത്തെങ്കിലും പണികൾ നടത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]