തെങ്ങണ ∙ സ്വർണ വിൽപനശാലയുടെ പൂട്ട് തകർത്ത് 5 പവൻ സ്വർണവും ഒരു കിലോ വെള്ളിയും മോഷ്ടിച്ചു. മോഷ്ടാക്കളെന്ന് സംശയിക്കുന്ന 2 അതിഥിത്തൊഴിലാളികളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു.
തെങ്ങണ ജംക്ഷനു സമീപം സുരേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്.ഞായറാഴ്ച രാത്രിക്കു ശേഷമാണ് സംഭവമെന്ന് പൊലീസ് കരുതുന്നു. തിങ്കളാഴ്ച രാവിലെയാണ് ഉടമ സ്ഥാപനത്തിന്റെ പൂട്ട് തകർന്ന് കിടക്കുന്നത് കണ്ടത്.
മോഷ്ടാക്കളുടെ മുഖം പതിയാതിരിക്കാൻ സ്ഥാപനത്തിന്റെ സിസിടിവി തിരിച്ചുവച്ച നിലയിലായിരുന്നു.
എന്നാൽ പരിസരത്തുള്ള മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ പൊലീസിനു ലഭിച്ചത്. മോഷ്ടാക്കൾ സംസ്ഥാനം വിടാനുള്ള സാധ്യത കണക്കിലെടുത്ത് തൃക്കൊടിത്താനം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]