പാലാ ∙ കരൂർ ഞാവള്ളിൽ ആണ്ടൂക്കുന്നേൽ കുര്യൻ ചാണ്ടിയുടെയും (കുട്ടപ്പൻ) ഭാര്യ സിസിലിയുടെയും ഓർമകൾ ഇനി 25 സ്നേഹവീടുകളായി ഉയർന്നു നിൽക്കും. ആദ്യഘട്ടത്തിൽ നിർധനരായ 11 കുടുംബങ്ങൾക്ക് വീട് നിർമിച്ചിരിക്കുകയാണ് ഞാവള്ളിൽ ആണ്ടൂക്കുന്നേൽ കുര്യൻ ചാണ്ടി മെമ്മോറിയൽ ഇൻഫന്റ് ജീസസ് ചാരിറ്റബിൾ ട്രസ്റ്റ്.
14 വീടുകളുടെ നിർമാണവും ഉടൻ ആരംഭിക്കും. ഇതോടെ 25 സ്നേഹവീടുകൾ കരൂർ വൈദ്യശാലപ്പടിയിലെ ഇൻഫന്റ് ജീസസ് നഗറിൽ ഉയരും.
മൂന്നേക്കർ സ്ഥലം വാങ്ങിയാണ് ഭവനപദ്ധതി ആരംഭിച്ചത്. എല്ലാവിധ സൗകര്യങ്ങളുമുള്ള വീടുകളാണ് നിർമിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ പണിതീർത്ത 11 വീടുകളുടെ വെഞ്ചരിപ്പും താക്കോൽ സമർപ്പണവും 18നു വൈകിട്ട് 3നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനം, 14 വീടുകളുടെ കല്ലിടീൽ എന്നീ ചടങ്ങുകളിൽ മന്ത്രിമാരായ വി.എൻ.വാസവൻ, എം.ബി.രാജേഷ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ ഫ്രാൻസിസ് ജോർജ്, അടൂർ പ്രകാശ്, ജോസ് കെ.മാണി, മാണി സി.കാപ്പൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
‘പാലാ ഹോം പ്രോജക്ട് പ്രചോദനം’
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ പാലാ രൂപത നടത്തുന്ന പാലാ ഹോം പ്രോജക്ടിന്റെ പ്രചോദനത്താലാണ് വീടുകൾ നിർമിച്ചു നൽകുന്നതെന്ന് ഞാവള്ളിൽ ആണ്ടൂക്കുന്നേൽ കുര്യൻ ചാണ്ടി മെമ്മോറിയൽ ഇൻഫന്റ് ജീസസ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ മാത്യു അലക്സാണ്ടർ (ബോബി), സിൻലെറ്റ് മാത്യു, അലിക് മാത്യു, ഫെലിക്സ് മാത്യു, ചാണ്ടിക്കുഞ്ഞ്, ബോണി തോമസ് എന്നിവർ പറഞ്ഞു. ജാതിമത ഭേദമെന്യേ അർഹതപ്പെട്ട
കുടുംബങ്ങളെ കണ്ടെത്തിയാണ് വീടുകൾ നൽകിയിട്ടുള്ളത്. ഓരോ വീടിനും 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു.
വീടുകളിലെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കാവശ്യമായ സഹായവും ട്രസ്റ്റ് നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]