
കോട്ടയം ∙ സംസ്ഥാനത്ത് റോഡുകളിലെ എഐ ക്യാമറകൾ പിടികൂടിയ നിയമ ലംഘനങ്ങളിലെ പിഴയിനത്തിൽ സർക്കാരിനു ലഭിക്കാനുള്ളത് 500 കോടിയോളം രൂപ. ചലാനുകളും അറിയിപ്പുകളും കൊടുക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും പിഴയടയ്ക്കുന്നില്ലെന്നാണ് കണക്ക്.
ഹെൽമറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയുമുള്ള യാത്ര, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗം, ട്രാഫിക് സിഗ്നൽ തെറ്റിക്കുന്നത് തുടങ്ങിയ നിയമ ലംഘനങ്ങളാണ് എഐ ക്യാമറകൾ പിടികൂടുന്നത്. മോട്ടർ വാഹന വകുപ്പ് ആകെ സ്ഥാപിച്ച 726 ക്യാമറകളിൽ 671 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
പിഴയിനത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളതു തിരുവനന്തപുരത്താണ്: 118.87 കോടി രൂപ. സംസ്ഥാന വ്യാപകമായി 498.21 കോടി രൂപയാണു സർക്കാരിന് കിട്ടാനുള്ളത്.
പിഴ അടയ്ക്കേണ്ട
വിധം
എസ്എംഎസ് ആയി മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേന്ദ്രസർക്കാരിന്റെ എം പരിവഹൻ സൈറ്റിൽ പ്രവേശിച്ച് പിഴയടയ്ക്കാം. ആർടി ഓഫിസുകളിലെത്തിയും പിഴയടയ്ക്കാം.
3 മാസത്തിനു ശേഷവും പിഴയടയ്ക്കുന്നില്ലെങ്കിൽ കേസ് വെർച്വൽ കോടതിയിലേക്കു കൈമാറും. അവിടെയും പണമടച്ചില്ലെങ്കിൽ കേസ് സാധാരണ കോടതിയിലേക്കു പോകുന്നതാണു രീതി.
എന്നാൽ വെർച്വൽ കോടതിയോടെ കുറ്റക്കാരനു പിന്നാലെ നേരിട്ടുള്ള പോക്ക് താൽക്കാലികമായി നിർത്തും. പിന്നീടു വാഹനം സംബന്ധിച്ചുള്ള സേവനത്തിനെത്തുമ്പോൾ പിടിവീഴും.
ജില്ല, പിരിഞ്ഞു കിട്ടാനുള്ള തുക (കോടിയിൽ)
തിരുവനന്തപുരം 118.87
കൊല്ലം 45.76
കോഴിക്കോട് 44.65
എറണാകുളം 44.28
മലപ്പുറം 38.83
പാലക്കാട് 37.79
തൃശൂർ 30.33
ആലപ്പുഴ 27.87
കണ്ണൂർ 21.86
കാസർകോട് 18.75
കോട്ടയം 18.48
ഇടുക്കി 18.35
പത്തനംതിട്ട
18.12 വയനാട് 14.20 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]