
അരുവിത്തുറ കോളജിലെ ബിരുദ ദാന ചടങ്ങ് ഡോ. രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്യും
അരുവിത്തുറ∙ അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ് ഈ മാസം 19 ന് ഡോ.
രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്യും. 400 ഓളം വിദ്യാർഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നത്.
കോളജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്യൂസ് മോൺ.
റവ ഡോ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കോളജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
നാക്ക് റീ അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ആക്രഡിറ്റേഷൻ ലഭിച്ച അരുവിത്തുറ സെൻറ് ജോർജ് കോളേജ് ജില്ലയിൽ കൂടുതൽ ബിരുദധാരികളെ സമൂഹത്തിന് സമ്മാനിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. ചടങ്ങിൽ പി ജി വിദ്യാർഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
ഈ വർഷം യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും. വിവിധ കമ്പിനികളിൽ ക്യാംപസ് പ്ലെയ്സ്മെൻ്റ് വഴി ജോലി കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]