കാഞ്ഞിരപ്പള്ളി ∙ ഇൻഫാം രജതജൂബിലി ദീപശിഖാ പ്രയാണവും വിളംബരജാഥയും കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ സംഘടനയുടെ സ്ഥാപക ചെയർമാൻ ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിൽനിന്ന് ആരംഭിച്ചു.
മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സമൂഹബലി നടത്തി. ഇൻഫാം ദേശീയ ചെയർമാൻ ഫാ.
തോമസ് മറ്റമുണ്ടയിലും വിവിധ കാർഷിക ജില്ലകളെ പ്രതിനിധീകരിച്ച് 24 വൈദികരും സഹകാർമികരായി.
പ്രാർഥനയ്ക്ക് ബിഷപ് മാർ മാത്യു അറയ്ക്കൽ നേതൃത്വം നൽകി. ബിഷപ്പുമാർ കത്തിച്ചു നൽകിയ ദീപശിഖ ഫാ.
തോമസ് മറ്റമുണ്ടയിൽ ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ടിനു കൈമാറി. ദക്ഷിണമേഖലാ യാത്രയ്ക്കു പൊൻകുന്നം, പാലാ, വാഴക്കുളം, മുഹമ്മ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
ഉത്തരമേഖലാ വിളംബരജാഥയും ദീപശിഖാ പ്രയാണവും കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ഫാ.ആന്റണി കൊഴുവനാലിന്റെ കബറിടത്തിങ്കൽ നിന്ന് ആരംഭിച്ചു.
കൂവപ്പള്ളിയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ.ഡോ.
സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. ജോസഫ് കാവനാടിയിൽ, ദേശീയ ഡയറക്ടർ ഫാ.
ജോസഫ് ചെറുകരക്കുന്നേൽ, സെക്രട്ടറി സണ്ണി അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ, ജയ്സൺ ജോസഫ് ചെംബ്ലായിൽ, നെൽവിൻ സി.ജോയ്, സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, ഫാ.
ജോസഫ് മോനിപ്പള്ളി, ജോസ് ഇടപ്പാട്ട്, ഡോ. പി.വി.മാത്യു പ്ലാത്തറ, ഫാ.
മാത്യു പനച്ചിക്കൽ, ഫാ. റോബിൻ പട്രകാലായിൽ, ഫാ.
ആൽബിൻ പുൽത്തകിടിയേൽ, ഫാ. ജിൻസ് കിഴക്കേൽ, ഏബ്രഹാം മാത്യു പന്തിരുവേലിൽ, തോമസുകുട്ടി വാരണത്ത്, ടോം ജോസ് പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

