അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്. നാക് റീ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ജില്ലയിൽ ആദ്യമായി ഏഴുവർഷം കലാവധിയോടെ എ പ്ലസ് പ്ലസ് അംഗീകാരം നേടിയതും രാജ്യാന്തര നിലവാരമുള്ള ക്യാംപസും പഠന സൗകര്യങ്ങളും നാക് നിർദേശിക്കുന്ന ഏഴ് ഇന യോഗ്യതകളും പൂർണമായും നടപ്പിലാക്കിയതും പരിഗണിച്ചാണ് അവാർഡ്.
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.
ആർ.ബിന്ദുവിൽ നിന്നും കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കോളജ് ബർസാർ ആൻഡ് കോഴ്സ് കോഓർഡിനേറ്റർ റവ.
ഫാ. ബിജു കുന്നയ്ക്കാട്ട്, ഐക്യുഎസി കോഓർഡിനേറ്റർ ഡോ.
സുമേഷ് ജോർജ്, നാക് കോഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ, അനധ്യാപക പ്രതിനിധി ബെഞ്ജിത്ത് സേവ്യർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. അവാർഡ് നേടിയതിൽ കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. സിബി ജോസഫിനെയും അധ്യാപകരെയും അനധ്യാപകരെയും വിദ്യാർഥികളെയും കോളജ് മാനേജർ വെരി.
റവ. ഫാ.
സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അഭിനന്ദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]