പാമ്പാടി ∙ ജലഅതോറിറ്റി കുഴിച്ച കുഴിയിൽ കണ്ടെയ്നർ ലോറിയുടെ വീലുകൾ താഴ്ന്നു. ദേശീയപാത 183ൽ വട്ടമല പ്രിയദർശിനി ജംക്ഷനു സമീപമാണ് ലോറി താഴ്ന്നത്.
നിർമാണ പ്രവൃത്തികളുടെ ഭാഗമായി ദേശീയപാതയ്ക്കു ഇരുവശവും ജലഅതോറിറ്റി ട്രഞ്ച് ഉണ്ടാക്കിയിരുന്നു. പ്രവൃത്തികൾ പൂർത്തിയാക്കിയശേഷം അശാസ്ത്രീയമായി കുഴി മൂടിയതോടെ റോഡരികിൽ നിർത്തിയിട്ട ലോറിയുടെ വീൽ ചെളിയിൽ പൂണ്ടുപോവുകയായിരുന്നു.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ചെറുവാഹനങ്ങളും കുഴിയിൽ താഴ്ന്ന് പോകുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. നേരത്തേ റോഡിനു ഇരുവശവും ടൈലുകൾ പാകിയിരുന്നു.
ഇതു കൃത്യമായി തിരിച്ച് വയ്ക്കാതെ മണ്ണിട്ട് മൂടിയതാണു ദുരിതകാരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]