കാഞ്ഞിരപ്പള്ളി ∙ കാലങ്ങൾ കടന്നു പോയിട്ടും കായികാചാര്യന്മാരുടെ കരുത്തു ചോരാത്ത സൗഹൃദ കൂട്ടായ്മ. 31 വർഷം മുൻപു വിരമിച്ചവർ മുതൽ കഴിഞ്ഞ വർഷം വിരമിച്ചവർ വരെ കൂട്ടായ്മയിൽ പങ്കെടുത്തു. പരിശീലക സിദ്ധി കൊണ്ട് ഒരു കാലത്ത് സ്കൂൾ കായിക രംഗത്ത് പവൻമാറ്റ് പ്രതിഭകളെ സൃഷ്ടിച്ചു കേരളത്തിനു പേരും പ്രശസ്തിയും നേടിക്കൊടുത്ത കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കായികാധ്യാപകരുടെ സൗഹൃദ കൂട്ടായ്മയാണു കാഞ്ഞിരപ്പള്ളിയിൽ നടന്നത്.
അഞ്ജു ബോബി ജോർജ്, ഷൈനി വിൽസൺ, മോളി ചാക്കോ അടക്കമുള്ള ആറോളം ഒളിംപ്യൻമാരെ സൃഷ്ടിച്ച കെ.പി.തോമസ് മാഷ്, ചേനപ്പാടി ആർവി ഗവ.
വി.എച്ച്എസ്എസിൽ നിന്നും വിരമിച്ച വി.എൻ കൃഷ്ണപിള്ള, കാഞ്ഞിരപ്പള്ളി ഗവ.ഹൈസ്കൂളിൽ നിന്നും വിരമിച്ച ഇ.സി ജോൺ, കെ.വി.ദേവസ്യ, ഏറത്തുവടകര യു.പി സ്കൂളിൽ നിന്നും വിരമിച്ച അബ്ദുൽ അസീസ് തുടങ്ങി 53 കായികാധ്യാപകരാണ് കാഞ്ഞിരപ്പള്ളിയിൽ ഒത്തു ചേർന്നത്. 1964 മുതൽ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ ജോലി ചെയ്ത് 31 വർഷം മുൻപു വിരമിച്ചു വിശ്രമം ജീവിതം നയിക്കുന്നവർ മുതൽ 2024ൽ വിരമിച്ചവർ വരെ സൗഹൃദ സംഗമത്തിൽ പങ്കെടുത്തു.
ഇവരുടെ പ്രവർത്തനകാലത്തു സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി 19 തവണയാണു കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ചാംപ്യൻമാരായത്.
വർഷങ്ങൾ കടന്ന് പോയി. വിരമിച്ചിട്ടും സൗഹൃദം കൈവിടാതെ സൂക്ഷിക്കുന്ന ഇവർ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ റിട്ട.ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണു സൗഹൃദ സംഗമം സംഘടിപ്പിച്ചത്.
കായികാധ്യാപക രംഗത്ത് നിന്നും വിരമിച്ചിട്ട് 25 വർഷം പൂർത്തിയായ കെ.പി.തോമസ്, ഇ.സി.ജോൺ, വി.എൻ.കൃഷ്ണപിള്ള, അബ്ദുൽ അസീസ്, എം.ഡി. ജോർജ്, എം.എ ജോൺ, എം.എൻ.വിജയപ്പൻ, പി.എം.ബെനഡി, ഏലിയാമ്മ തോമസ്, എം.എ.ജോസഫ് എന്നിവരെയും ദേശീയ അധ്യാപക അവാർഡ് നേടിയ കെ.വി.ദേവസ്യ.
കെ.പി.തോമസ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോസഫ് ജെ.പേമല എന്നിവരെയും. യോഗത്തിൽ ആദരിച്ചു.
നിലവിൽ വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ റിട്ട.കായികാധ്യാപിക കെ.കെ.ആനന്ദവല്ലിയെയും ആദരിച്ചു.റിട്ട. ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.സി.ജോണിന്റെ അധ്യക്ഷതയിൽ റിട്ട.
കായികാധ്യാപകൻ കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി ദേവസ്യ, ടി.ഡി.ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]