കോട്ടയം ∙ റെയിൽവേ സ്റ്റേഷനിൽ പഴയ മേൽപാലം പൊളിക്കാനായി അടച്ചതോടെ പ്രധാന കവാടത്തിൽ എത്തി 2.3 പ്ലാറ്റ്ഫോമുകളിലേക്കു പോകുന്നവർ പ്രതിസന്ധിയിൽ. പ്രധാന കവാടത്തിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് ഇറങ്ങാം.
എന്നാൽ 2 മുതൽ 5 പ്ലാറ്റ്ഫോം വരെ പോകേണ്ടവർ പുറത്തിറങ്ങി പുതിയ നടപ്പാലത്തിൽ കയറണം. നേരത്തേ പ്രധാന കവാടത്തിൽ നിന്നു പഴയ മേൽപാലം വഴി 2,3 പ്ലാറ്റ്ഫോമിലേക്ക് എത്താമായിരുന്നു.
കോട്ടയം സ്റ്റേഷനിൽ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് 1,2,3 പ്ലാറ്റ്ഫോമുകളെയാണ്.
മഴക്കാലത്താണ് കൂടുതൽ ദുരിതം. പ്രധാന കവാടത്തിൽനിന്ന് മഴ നനയാതെ പുതിയ കാൽനട
മേൽപാലത്തിലേക്ക് എത്താൻ സാധിക്കില്ല. കൂടാതെ ഇവിടെ റോഡിൽക്കൂടി വേണം പുതിയ നടപ്പാലത്തിൽ എത്താൻ.
റോഡ് തകർച്ചയിലായതിനാൽ വെള്ളക്കെട്ടുമുണ്ട്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ രണ്ടാം പ്ലാറ്റ്ഫോമിലേക്കാണ് എത്തുന്നത്.പുതിയ നടപ്പാലത്തിലേക്ക് പ്രധാന കവാടത്തിൽനിന്നു തന്നെ വഴിക്കു നിർദേശം തിരുവനന്തപുരം ഡിവിഷനു സമർപ്പിച്ചിട്ടുണ്ടെന്നു സ്റ്റേഷൻ അധികൃതർ പറഞ്ഞു.ഇപ്പോഴുള്ള ടിക്കറ്റ് ബുക്കിങ് ഓഫിസിന്റെ വശത്തു കൂടി പുതിയ വഴി നിർമിക്കുകയാണു നിർദേശം.
പാലം ഇന്ന് പൊളിച്ചുതുടങ്ങും
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ആദ്യ മേൽപാലം ഇന്നു പൊളിച്ചുതുടങ്ങും.
രാത്രിയാണു ജോലി നടക്കുക. 31 വരെ പ്രാഥമിക ജോലികളും തുടർന്ന് സെപ്റ്റംബർ 13 വരെ അടുത്ത ഘട്ട
ജോലികളും നടക്കും. 1956ൽ നിർമിച്ച കാൽനട മേൽപാലം ഇനി ഓർമയാകും.
പാലത്തിലേക്കുള്ള പ്രവേശനം കഴിഞ്ഞ ദിവസം നിരോധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]