
കോട്ടയം ∙ കേരളത്തെ മാലിന്യമുക്തമാക്കുമെന്ന പ്രതിജ്ഞയെടുക്കാൻ സ്വാതന്ത്ര്യദിനത്തിൽ നമുക്കു കഴിയണമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.തെരുവുനായ പെരുപ്പം നിയന്ത്രിക്കുന്നതിനും ടൂറിസം പദ്ധതികൾക്കുമൊക്കെ വിനയായ മാലിന്യപ്രശ്നം പരിഹരിച്ചേ തീരുവെന്നും മന്ത്രി പറഞ്ഞു.കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയപതാക ഉയർത്തിയശേഷം സന്ദേശം നൽകുകയായിരുന്നു മന്ത്രി.മന്ത്രി അഭിവാദ്യം സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കലക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ.
ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എഡിഎം എസ്. ശ്രീജിത്ത്, സബ് കലക്ടർ ആയുഷ് ഗോയൽ, നഗരസഭാംഗങ്ങളായ റീബ വർക്കി, മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.എക്സൈസ് പ്ലാറ്റൂൺ ഒന്നാമത്25 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.
ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശ്രീജിത്ത് പരേഡ് കമാൻഡർ ആയി.
കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുധി കെ.സത്യപാലൻ നയിച്ച എക്സൈസ് പ്ലാറ്റൂൺ യൂണിഫോം സേനകളുടെ പരേഡിൽ ഒന്നാംസ്ഥാനം നേടി. മറ്റ് ഒന്നാം സ്ഥാനങ്ങൾ: എൻസിസി സീനിയർ– കോട്ടയം സിഎംഎസ് കോളജ്, എൻസിസി ജൂനിയർ– വടവാതൂർ ജവാഹർ നവോദയ, സ്റ്റുഡന്റ് പൊലീസ് കെഡറ്റ് എച്ച്എസ്എസ്– ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ഹൈസ്കൂൾ വിഭാഗം–കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജിഎച്ച്എസ്, സ്കൗട്ട്സ്– കോട്ടയം ഹോളി ഫാമിലി എച്ച്എസ്എസ്, ഗൈഡ്സ്– കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്, ജൂനിയർ റെഡ് ക്രോസ്– കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്.
ബാൻഡ് പ്ലാറ്റൂൺ– കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്. വിജയികൾക്കു മന്ത്രി ട്രോഫികൾ സമ്മാനിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]