
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
തീക്കോയി ∙ സഫാ, തീക്കോയി വാട്ടർ സപ്ലൈ, കല്ലേക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ കടുവാമൂഴി, പുളിയംവെട്ടി കോളനി, റിംസ്, വാക്കാപ്പറമ്പ്, വാഴമറ്റം, ക്രഷർ, സബ് സ്റ്റേഷൻ റോഡ് പ്രദേശങ്ങളിൽ ഇന്ന് 9.30 മുതൽ 6 വരെയും മറ്റക്കാട്, കിഷോർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 3 വരെയും വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ∙ നെടുംകുന്നം ടൗൺ, പുന്നവേലി, പേക്കാവ്, കുമ്പിക്കപ്പുഴ, നെടുംകുന്നം മാർക്കറ്റ്, നെടുംകുന്നം പഞ്ചായത്ത്, കലവറപ്പടി, നിലംപൊഴിഞ്ഞ, വട്ടക്കാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ ഇടിഞ്ഞില്ലം, എരുമ ഫാം, ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ്, ശാസ്താ അമ്പലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും പുത്തൻകാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ സ്വാമിക്കവല ടവർ, പ്ലാമൂട്, ചകിരി, കാവിൽതാഴെമൂല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും മാത്തൻകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ∙ തൊമ്മൻമുക്ക്, പ്ലാസിഡ്, ക്രിസ്തുജ്യോതി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ ചെത്തിപ്പുഴ കടവ്, ചെത്തിപ്പുഴ പഞ്ചായത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അവസരങ്ങൾ
ജൂനിയർ സിവിൽ എൻജിനീയർ
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷനിൽ ജൂനിയർ സിവിൽ എൻജിനീയറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് മാർക്കോടെ ബിടെക് ബിരുദവും സിവിൽ കൺസ്ട്രക്ഷൻ മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.2025 ജനുവരി ഒന്നിന് 30 വയസ്സ് കവിയാൻ പാടില്ല. അപേക്ഷകർ യോഗ്യത, പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം 23നു മുൻപ് അപേക്ഷിക്കണം.വിലാസം: ജോയിന്റ് ഡയറക്ടർ, എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷൻ, ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം, റബർ ബോർഡ് പിഒ, കോട്ടയം – 686009.
വെബ്സൈറ്റ്: www.rubberboard.gov.in
ട്രേഡ്സ്മാൻ നിയമനം
കോട്ടയം ∙ നാട്ടകം ഗവ. പോളിടെക്നിക് കോളജിൽ പോളിമർ ടെക്നോളജി വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
ടിഎച്ച്എസ്എൽസി, കെജിസിഇ, ഐടിഐ എന്നിവയിലേതെങ്കിലുമൊന്നാണ് യോഗ്യത. അഭിമുഖം 17നു രാവിലെ 11ന്.
ഫോൺ: 04812 361884. തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറുമാസ കോഴ്സാണ്. എസ്എസ്എൽസി ആണ് യോഗ്യത.
ഫോൺ: 80780 95920.
അറിയിപ്പ്
മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്: സൗജന്യ വർക്ഷോപ്
കോട്ടയം ∙ നാഗമ്പടം, പാലാ കെൽട്രോൺ നോളജ് സെന്ററുകളിൽ ഇന്നു വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ വർക്ഷോപ് നടത്തും. ഫോൺ: 9072592416
ക്ഷീരോൽപന്ന നിർമാണ പരിശീലനം
കോട്ടയം ∙ ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ 21 മുതൽ ഓഗസ്റ്റ് ഒന്നുവരെ ക്ഷീരോൽപന്ന നിർമാണ പരിശീലന പരിപാടി നടത്തും.
താൽപര്യമുള്ളവർ 21നു രാവിലെ 10നു ക്ഷീരപരിശീലന കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2302223, 94465 33317.
വിദ്യാർഥികൾക്ക് ധനസഹായം
കോട്ടയം ∙ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ കുട്ടികളിൽ 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ്ടു / വിഎച്ച്എസ്സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകും.അപേക്ഷിക്കേണ്ട
അവസാന തീയതി ഓഗസ്റ്റ് 30. വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ജില്ലാ ഓഫിസിൽ നൽകണം.
വെബ്സൈറ്റ്: www.agriworkersfund.org, ഫോൺ: 0481 2585604. കോഴ്സ് പ്രവേശനം
കോട്ടയം ∙ സർഗഭാരതി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് (സാമാ) ഹയർ സെക്കൻഡറി / പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി എഐ വിഡിയോ മേക്കിങ്, സൗണ്ട് എൻജിനീയറിങ്, മ്യൂസിക് പ്രൊഡക്ഷൻ, വിഡിയോ എഡിറ്റിങ് കോഴ്സുകൾ ആരംഭിക്കുന്നു.
ഫോൺ: 98477 43325
സീറ്റൊഴിവ്
കോട്ടയം ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ എംഎ (ഹിന്ദി), പിജി ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്ലേഷൻ പ്രോഗ്രാമുകളിലേക്ക് സംവരണ വിഭാഗം ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 18ന് മുൻപ് പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെടണം.
ഫോൺ: 9447112663. അധ്യാപക ഒഴിവ്
കാഞ്ഞിരപ്പളളി ∙ സെന്റ് ഡൊമിനിക്സ് കോളജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ 23ന് മുൻപായി [email protected] എന്ന വിലാസത്തിൽ ബയോഡേറ്റയും രേഖകളുടെ പകർപ്പും അയയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നവർ രേഖകളുമായി 28ന് രാവിലെ 10ന് കോളജിൽ ഇന്റർവ്യൂവിനു ഹാജരാകണം.
വിവരങ്ങൾക്ക്: 8078056049. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]