കുമരകം ∙ കോണത്താറ്റ് പാലം പണി പൂർത്തിയാക്കി തുറന്നു കൊടുത്തിട്ടു 3 മാസമായിട്ടും പാലം പണിക്കു വേണ്ടി ഇട്ട് മുട്ട് പൊളിക്കുന്നില്ല. മൂന്നു വർഷത്തിലേറെയായി തോടു അടഞ്ഞു കിടക്കുകയാണ്.
ജലഗതാഗതം നിലച്ചത് മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി. പാലം പണിക്കു വേണ്ടി ആയതിനാൽ നാട്ടുകാർക്ക് പ്രശ്നമില്ലായിരുന്നു.
എന്നാൽ പാലം പണി പൂർത്തിയായിട്ടും മുട്ട് തുറക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
പഞ്ചായത്തിന്റെ തെക്ക് കിഴക്ക് മേഖലയിലുള്ള മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ ആശുപത്രി തോട്ടിലൂടെ വന്നു കോട്ടത്തോട്ടിൽ എത്തിയാണു വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിനു പോയിരുന്നത്.
ജോലി കഴിഞ്ഞ വരുന്ന തൊഴിലാളികൾ വള്ളം ഇപ്പോൾ മുട്ടിനു സമീപം പാലത്തിനടിയിൽ ഇട്ട ശേഷമാണ് തിരികെ പോകുന്നത്.
മത്സ്യബന്ധനത്തിനു പോകുന്നതിനായി നടന്നു ഇവിടെ വന്നു വള്ളത്തിൽ പോകണം. വള്ളത്തിലൂടെ ഉള്ള ചരക്ക് നീക്കങ്ങളും വർഷങ്ങളായി നിലച്ചു കിടക്കുന്നു. നെൽക്കൃഷി സീസണിൽ കർഷകർ വളം, നെൽവിത്ത് എന്നിവ കൊണ്ടു പോയിരുന്നത് ഈ തോട്ടിലൂടെ ആയിരുന്നു.
വിനോദ സഞ്ചാരികളുമായുള്ള ശിക്കാര വള്ളങ്ങളുടെയും മോട്ടർ ബോട്ടുകളുടെയും ഓട്ടവും നിലച്ചിരുന്നു.വെള്ളം ഒഴുകുന്നതിനു തൂമ്പുകൾ വച്ചാണു മുട്ട് ഇട്ടത്.
പാലത്തിന്റെ വടക്ക് തോട് ഭാഗത്ത് പല്ലുംകൂട്ടം വളർന്നതോടെ ഒഴുക്ക് നിലച്ചിരുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇട്ടതോടെ തോട്ടിലെ ഒഴുക്ക് പൂർണമായും നിലച്ചു. മഴ പെയ്തു തോട്ടിൽ വെള്ളം ഉയർന്നാൽ പോലും തൂമ്പുകളിലൂടെ വെള്ളം ഒഴുകി മാറാത്ത വിധം പുല്ല് വളർന്നു നിൽക്കുകയാണ്.
മുട്ട് അവിടെ നില നിർത്തിയതു കൊണ്ടു യാതൊരു പ്രയോജനവുമില്ല. പിന്നെന്താണു മുട്ട് നീക്കാത്തത് എന്നാണു നാട്ടുകാരുടെ ചോദ്യം .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

