മുണ്ടക്കയം∙ ഈ വർഷം 15 ദിവസത്തിനിടെ മലയോര മേഖലയിൽ ഉണ്ടായത് 8 തീപിടിത്തങ്ങൾ. വരൾച്ച രൂക്ഷമായതോടെ ഇനിയും എണ്ണം വർധിക്കാൻ സാധ്യത.
തീ പടരുന്ന സാധ്യതകൾ ഒഴിവാക്കാൻ മുൻകരുതൽ വേണമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ്. ഫയർ മാനേജ്മെന്റ് പ്ലാനുമായി വനംവകുപ്പും നടപടികൾ ആരംഭിച്ചു.
ചാമ്പലായ കണക്കുകൾ
മാർച്ചിലാണ് വേനലിന്റെ മാസമെങ്കിലും വരൾച്ച തീ ആകുന്നത് ജനുവരി മാസമാണ് കഴിഞ്ഞ വർഷം ജനുവരിയിൽ താലൂക്കിലെ മലയോര മേഖലയിൽ ഉണ്ടായത് 16 തീപിടിത്തം സംഭവങ്ങളാണു.
2024 ജനുവരിയിലാണ് ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ ഉണ്ടായത്. 31 ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത് 32 തീപിടിത്തങ്ങൾ.
ഫയർ ഫോഴ്സിന്റെ രേഖയിലുള്ള കണക്കാണിത്. ഉൾ പ്രദേശങ്ങളിലും, വനം മേഖലയിലും ഉണ്ടായ കാട്ടുതീ എണ്ണം ഇതിന്റെ ഇരട്ടിയാണ്.
തീക്കളി വേണ്ട
മനോജ് കെ.ചന്ദ്രൻ (ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ)
വനത്തിലും അതിർത്തി മേഖലകളിലും ഉണ്ടാകുന്ന കാട്ടുതീ ഭൂരിഭാഗവും മനുഷ്യ നിർമിതമാണ്, വനം വകുപ്പ് തീ പടരുന്നത് തടയാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ തന്നെ തേക്ക് കൂപ്പുകളിൽ ഉൾപ്പെടെ തീയിടുന്ന ആളുകളുടെ എണ്ണവും എല്ലാ വർഷവും വർധിക്കുകയാണ്.
ചിലർ വെറും രസത്തിന് ചെയ്യുന്ന പ്രവൃത്തി മൂലം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ജനങ്ങൾ ഇക്കാര്യത്തിൽ സഹകരിച്ചാൽ മാത്രമേ വനം മേഖലയിലെ കാട്ടു തീ തടയാൻ കഴിയൂ.
കാട്ടുതീ കളിയല്ല
വനങ്ങളിൽ ഉണ്ടാകുന്ന തീ മഴയുടെ സാധ്യത തന്നെ ഇല്ലാതാക്കുന്നതാണ് എന്ന് പഠനങ്ങൾ പറയുന്നു.
ഒപ്പം മൃഗങ്ങളുടെയും ചെറു ജീവികളുടെയും ആവാസ വ്യവസ്ഥയും തകരുന്നു. പന്നി, പാമ്പ് തുടങ്ങിയ ജീവികൾ നാട്ടിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് കാട്ടുതീയാണ്.
ശബരിമല വനം അതിർത്തി പങ്കിടുന്ന പ്രദേശങ്ങളും പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ സ്ഥലങ്ങളും ഏറെയുള്ള താലൂക്ക് പ്രദേശത്ത് ജനങ്ങൾക്ക് വനം വകുപ്പ് ബോധവൽക്കരണവും നൽകുന്നുണ്ട്.
നാട്ടു തീ നല്ലതല്ല
റബർ തോട്ടങ്ങളിൽ ഇല കൊഴിച്ചിൽ നേരത്തെ ആരംഭിച്ചതിനാൽ ഇലകൾ വീണ തോട്ടങ്ങൾ പുല്ലുകൾ ഉൾപ്പെടെ കരിഞ്ഞുണങ്ങിയ നിലയിലാണ്. ഒരു തീപ്പൊരി വീണാൽ തോട്ടം മുഴുവൻ കത്തുന്ന സ്ഥിതിയിലേക്ക് മാറും.
കഴിഞ്ഞ വർഷം രണ്ടിടങ്ങളിൽ റബർ തോട്ടത്തിനുള്ളിൽ കൂടി കടന്നു പോകുന്ന വൈദ്യുതി ലൈനിൽ നിന്നും തീപ്പൊരി വീണ് തോട്ടം കത്തി നശിച്ചിരുന്നു. സ്വകാര്യ പുരയിടങ്ങളിൽ ഫയർ ബൗണ്ടറികൾ നിർമിച്ച് തീ ഉണ്ടായാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ ഇരിക്കാനുള്ള മുൻ കരുതൽ സ്വീകരിക്കുക മാത്രമാണ് പരിഹാരം.
ഫയർ ഫോഴ്സ് വാഹനം കയറി ചെല്ലാൻ കഴിയാത്ത ഇടങ്ങളിലും കഴിഞ്ഞ വർഷം തീപിടിത്തം ഉണ്ടായിരുന്നു.
മുൻകരുതൽ
∙ മുൻ കാലങ്ങളിലെ കാട്ടുതീയുടെ ചരിത്രം പഠന വിധേയമാക്കി വനം വകുപ്പിന്റെ നേതൃത്വത്തിൽ ഫയർ മാനേജ്മെന്റ് പ്ലാൻ നടപ്പാക്കുന്നുണ്ട്.
∙ വനം മേഖലകളെ ഹൈ സോൺ, മീഡിയം സോൺ, ലോ സോൺ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് നടപടി.
∙ ഉപഗ്രഹ ജിപിഎസ് സംവിധാനം വഴി തീപിടിത്തം അറിയാനുള്ള സംവിധാനവുമുണ്ട്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

